ജയറാം – പാര്‍വ്വതി ദമ്പതിമാരുടെ പുത്രി മാളവിക ജയറാം സിനിമയില്‍ ഇതുവരെ അരങ്ങേറിയില്ലെങ്കിലും സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ സജീവ സാന്നിധ്യമാണ്. സാമൂഹിക മാധ്യമങ്ങളില്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട പരസ്യം വൈറലായിരുന്നു. അതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും പുറത്തെത്തിയിരുന്നു. ഇതിനൊപ്പം മാളവികയുടെ വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളും പ്രചരിച്ചു. അവസാനം തന്റെ വിവാഹത്തെ കുറിച്ച് മാളവിക തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്.
താന്‍ ഇപ്പോള്‍ വിവാഹം കഴിക്കുന്നില്ല എന്നാണ് മാളവിക ഇപ്പോള്‍ പറയുന്നത്. മാളവികയുടെ വാക്കുകളിലേക്ക്, ‘ ഇല്ല. ഞാന്‍ വിവാഹം കഴിക്കുകയല്ല. പക്ഷെ നിങ്ങള്‍ വിവാഹം ചെയ്യാന്‍ താത്പര്യപ്പെടുകയാണെങ്കില്‍ വേദിക ഫാഷനിനെ സമീപിക്കുക. ഈ പകര്‍ച്ചവ്യാധിയായ അസുഖം ശമിച്ചിട്ട് വിവാഹിതരാകുക.’
മാളവികയുടെ അമ്മയും നടിയുമായ പാര്‍വ്വതിയും രസകരമായ ഈ പോസ്റ്റിന് താഴെ കമെന്റുമായി എത്തി. കമെന്റ് എന്റെ ചക്കി കുട്ടന് എന്നാണ്.
രസകരമായ കമെന്റുകള്‍ ഈ പോസ്റ്റിനു താഴെയും വരികയാണ്. ഒരു ആരാധകന് പറഞ്ഞത് ‘എല്ലാവരും കേട്ടല്ലോ. ജയറാമേട്ടന്റെ ചക്കി കല്ല്യാണം കഴിക്കുന്നില്ലെന്ന്. ഇനി ആരും ട്രോളുകളുമായി വരരുത്.’ എന്നായിരുന്നു.’ മറ്റു ചിലരുടെ കമെന്റ് ‘ഇതോടെ മാളവികയുടെ വിവാഹത്തെക്കുറിച്ച് പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ക്കും ട്രോളുകള്‍ക്കും ഒരു ഇടവേള വേണം.’ എന്നായിരുന്നു.
