Kerala News

മാലാ പാര്‍വ്വതി പിണറായി വിജയന്‍ പ്രധാനമന്ത്രി ആയതിന് ശേഷമേ അഭിനയ രംഗത്ത് തുടരുകയുള്ളു എന്ന് പറഞ്ഞോ? സത്യം ഇതാണ്

മാലാ പാര്‍വ്വതി അഭിനേത്രിയും സാമൂഹിക പ്രവര്‍ത്തകയുമായി തിളങ്ങുന്ന താരമാണ്. യുവത എന്ന ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസമാണ് മാലാ പാര്‍വ്വതിയുടേത് എന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു പോസ്റ്റ് വന്നത്.

പോസ്റ്റ് ഇങ്ങനെ : ‘സഖാവ് പിണറായി വിജയന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആയതിന് ശേഷം മാത്രമേ ഇനി അഭിനയ രംഗത്ത് തുടരുകയുള്ളു എന്ന് സിനിമാ താരം മാലാ പാര്‍വ്വതി’. നടി ഇപ്പോള്‍ ഈ പോസ്റ്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ്.

മാലാ പാര്‍വ്വതിയുടെ പ്രതികരണത്തിലേക്ക്, ‘ഞാന്‍ ഒരിക്കലും ഈ തരത്തില്‍ ഒരു പരാമര്‍ശം നടത്തിയിട്ടില്ല. ഇങ്ങനെ ഒരു പോസ്റ്റ് സംഘടിതമായ സൈബര്‍ ഭീഷണിയുടെ ഭാഗമായി വന്നതാണ് എന്നാണ് കരുതുന്നത്. വിഷയാധിഷ്ഠിതമായി സര്‍ക്കാരിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന രീതിയില്‍, അല്ലെങ്കില്‍ സര്‍ക്കാര്‍ ചെയ്യുന്ന സല്‍പ്രവര്‍ത്തികളെ പ്രശംസിച്ച് പോസ്റ്റ് ഇടുന്നുണ്ടാകാം. മറ്റു ചിലപ്പോള്‍ അതല്ലാതെ ഉള്ളവയും ആകാം. പലപ്പോഴും വിഷയാധിഷ്ഠിതമായാണ് പ്രതികരിക്കുക. യുവതയില്‍ വന്നതു പോലെയുള്ള പോസ്റ്റുകള്‍ പൂര്‍ണ്ണമായും തെറ്റിദ്ധരിക്കപ്പെടുത്തുന്നതാണ്.’ മാലാ പാര്‍വ്വതി തനിക്ക് എതിരെ വന്ന ഈ പോസ്റ്റിന് എതിരെ നിയമ നടപടിയ്ക്ക് ഒരുങ്ങുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top