Entertainment

സാരി ഉടുക്കുന്നതിൽ വ്യത്യസ്തത കൊണ്ട് വന്നിരിക്കുകയാണ് മന്ദിര ബേദി. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറൽ.

സാരി ഉടുക്കുന്നതിൽ ഒരു പുതുമ കൊണ്ട് വന്നിരിക്കുകയാണ് മന്ദിര . പ്രായം അന്പതിനോട് അടുത്തെങ്കിലും തന്റെ സൗന്ദര്യവും ആരോഗ്യവും എങ്ങും പോയിട്ടില്ല എന്നു മനസിലാക്കി തരുന്നതാണ് മന്ദിര സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുന്ന തന്റെ ചിത്രങ്ങൾ.

അഭിനേത്രിയായും അവതാരകയായും അറിയപ്പെടുന്ന മന്ദിര പ്രശസ്തയായ ഒരു ഫാഷൻ ഡിസൈനർ കൂടിയാണ്. ഫിട്നസിൽ വളരെ അധികം ശ്രദ്ധ പുലർത്തുന്ന മന്ദിരയുടെ സോഷ്യൽ മീഡിയ ചിത്രങ്ങൾ ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്.

ലോക്ക് ഡൗണ് ദിനങ്ങളിൽ വീട്ടിലിരുന്നു ചെയ്യുവാൻ ഉതകുന്ന തരത്തിലുള്ള വിഡിയോകൾ മന്ദിര ഷെയർ ചെയ്തിട്ടുണ്ടായിരുന്നു. പരമ്പരാഗത വേഷങ്ങളിലും മോഡർന് വേഷങ്ങളിലും ഒരുപോലെ തിളങ്ങുന്ന താരം ഇടക്കിടെ ഓരോ ടിപ്സ്കളും ആരാധകർക്കായി പങ്കു വെക്കാറുണ്ട്.

തന്റെ ഫിട്നെസ് വീഡിയോകളും ടിപ്സുകളും മാത്രമല്ല സോഷ്യൽ മീഡിയ ചർച്ചയാകുന്നത് എന്നു തെളിയിക്കുന്നതാണ് മന്ദിര പങ്കുവെച്ച തന്റെ അവധിക്കാല ആഘോഷത്തിന്റെ ചിത്രങ്ങൾ . സോഷ്യൽ മീഡിയകളിൽ ഏറെ ചലനമുണ്ടാക്കിയ ഈ ചിത്രങ്ങൾ ഏതൊരു ആരാധകനെയും അമ്പരപ്പിക്കുന്നതുമായിരുന്നു.

ഇപ്പോളിതാ സാരി ഇങ്ങനെയും ഉടുക്കാം എന്നു തെളിയിച്ചിരിക്കുകയാണ് മന്ദിര ബേദി . പരമ്പരാഗത വസ്ത്രത്തിനു മോഡർന് പ്രതിച്ഛായ നൽകുന്ന തരത്തിൽ ആണ് മന്ദിര സാരി അണിഞ്ഞത്. സത്യപോൾ എന്ന സാരി ബ്രാൻഡിന്റെ ഈ മോഡൽ സാരിക്ക് 28000 രൂപയോളം ആണ് വില.

Most Popular

To Top