Entertainment

ക്ലാസിക് ചിത്രം മാഡ് മാക്‌സിലെ ‘ഫിഫി’ ആദ്യമായി ഇന്ത്യന്‍ സിനിമയിലേയ്ക്ക് എത്തുന്നു

ലോക സിനിമകളില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ഓസ്‌ട്രേലിയന്‍ നടനും ഇതിഹാസ താരവുമായ റോജര്‍ വാര്‍ഡ് ആദ്യമായി ഇന്ത്യന്‍ സിനിമയിലെത്തുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് മലബാറില്‍ നടന്നിരുന്ന സ്വര്‍ണ്ണഖനന ചരിത്രത്തെ ആസ്പദമാക്കി നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചരിത്ര സിനിമയായ’തരിയോട്: ദി ലോസ്റ്റ് സിറ്റി’ എന്ന ചിത്രത്തിലൂടെയാണ് വാര്‍ഡ് ഇന്ത്യന്‍ സിനിമയിലേയ്ക്ക് അരങ്ങേറുന്നത്.

സ്റ്റോണ്‍ (1974), ദി മാന്‍ ഫ്രം ഹോംഗ് കോംഗ് (1975), മാഡ് ഡോഗ് മോര്‍ഗണ്‍ (1976), മാഡ് മാക്സ് (1979) ടര്‍ക്കി ഷൂട്ട് (1982) തുടങ്ങി ഒട്ടനവധി നിരവധി ക്ലാസിക് ചിത്രങ്ങളിലൂടെ ലോകശ്രദ്ധ നേടിയ നടനാണ് റോജര്‍. നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത തരിയോട് എന്ന ഡോക്യൂമെന്ററിയുടെ സിനിമാറ്റിക് റീമേക്കാണ് തരിയോട്: ദി ലോസ്റ്റ് സിറ്റി.

ബില്‍ ഹച്ചന്‍സ്, ലൂയിങ് ആന്‍ഡ്രൂസ്, അലക്സ് ഓ നെല്‍, കോര്‍ട്ട്നി സനെല്ലോ, അമേലി ലെറോയ്, ബ്രണ്ടന്‍ ബേണ്‍ തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തിലുണ്ട്. 2022 അവസാനത്തോടെയാണ് ഈ ചിത്രം തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. ന്നൊല്‍ കൊവിഡ് മൂലം തുടങ്ങാനാകുമോ എന്ന ആശങ്കയും അണിയറക്കാര്‍ക്ക് ഉണ്ട്.

ചിത്രത്തില്‍ അഭിനയിക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ പേരുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ ചിത്രം മലയാളത്തിനു പുറമേ ഇംഗ്ലീഷ് അടക്കം മറ്റ് പല ഭാഷകളിലും റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്.

നിര്‍മല്‍ സംവിധാനം ചെയ്ത തരിയോട് എന്ന ഡോക്യൂമെന്ററി യൂറോപ്പിലെ സ്ലോവാക്യയില്‍ നടന്ന കൊഷിറ്റ്സെ ഇന്റര്‍നാഷണല്‍ മന്ത്ലി ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തെരഞ്ഞടുക്കപ്പെട്ടിരുന്നു

Most Popular

To Top