മൈ ഡിയർ മുത്തച്ഛൻ എന്ന ഒറ്റ ചിത്രം മതി മലയാളികളുടെ ഓർമയിൽ മധുരിമ നര്‍ല എന്ന നടിയെ ഓർത്തു ഇരിക്കാൻ. ആ ചിത്രത്തിലെ മാളു എന്ന കഥാപാത്രം പെട്ടന്ന് ആളുകൾ മറക്കില്ല. പിന്നീട് കുറച്ച് സിനിമകളിൽ കൂടി താരം തിളങ്ങി. എന്നാല്‍പിന്നീട് പതിയെ താരം അപ്രത്യക്ഷ ആയി. ഇപ്പോൾ 28 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു തിരിച്ചു വരവിനു ഒരുങ്ങുക ആണ് താരം.
സിനിമയിലേക്ക് ഉള്ള തിരിച്ചു വരവിനെ കുറിച്ച് മാതൃഭൂമിയ്ക്ക് നല്കിയ അഭിമുഖത്തിൽ താരം മനസ്സ് തുറന്നു.
വാക്കുകൾ ഇങ്ങനെ…..
” വര്ഷങ്ങളിത്രയായിട്ടും ക്യാമറയ്ക്ക് മുന്നില്‍ നില്ക്കുമ്പോള് എനിക്കൊട്ടും സങ്കോചമില്ല.
മംഗളഗിരിയിലായിരുന്നു ജനനം. ചെന്നൈയിലാണ് വളര്‍ന്നത്. അച്ഛനും അമ്മയും അഞ്ച് സഹോദരങ്ങളുമാണ് വീട്ടിലുണ്ടായിരുന്നത്. ഉപരിപഠനം അമേരിക്കയിലും ഓസ്ട്രേലിയയിലുമായിരുന്നു. ഇതോടെയാണ് സിനിമയില്‍ നിന്നും അകലുന്നത്. അന്ന് പഠനത്തിനായിരുന്നു മുന്‍തൂക്കം നല്‍കിയത്. പിന്നീട് ഞാൻ നൃത്തത്തിലേക്ക് തിരികയായിരുന്നു.
മൈ ഡിയര്‍ മുത്തച്ഛനില്‍ അഭിനയിക്കുമ്പോള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ആദ്യം കുറച്ച് ടെന്‍ഷനുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് മാറി. എല്ലാവരും എന്നോട് സ്നേഹത്തോടെയാണ് പെരുമാറിയത്. .
2007 മുതല്‍ നൃത്തത്തെ വളരെ ഗൗരവ്വമായി കാണാന്‍ തുടങ്ങി. അന്ന് മുതല്‍ നൃത്തമാണ് എന്റെ ജീവിതമെന്ന് മധുരിമ പറയുന്നു. ഇപ്പോള്‍ നാട്യശാസ്ത്രത്തില്‍ ഗവേഷണം ചെയ്യുകയാണ്. തന്മയ എന്ന നൃത്ത വിദ്യാലയം നടത്തുന്നു. ചെന്നൈയിലും അമേരിക്കയിലുമായി ധാരാളം വിദ്യാര്‍ത്ഥികളുണ്ട്. ഇതിന് പുറമെ ഓണ്‍ലൈനായും നൃത്തം പകര്‍ന്നു നല്‍കുന്നുണ്ട്.
വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് മടങ്ങി വരുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ . ലോകം വളരെ പെട്ടെന്നാണ് മാറുന്നത്. അതിനോടൊപ്പം സിനിമയും മാറിയിട്ടുണ്ട്. കലാരംഗത്തുണ്ടാകുന്ന മാറ്റങ്ങളെ ഉള്‍ക്കൊണ്ട് തന്നെയാണ് ഞാനും ജീവിച്ചത്. അതിനാല്‍ വീണ്ടും സിനിമയിലെത്തുമ്പോള്‍ യാതൊരു സങ്കോചവുമില്ല.
ഇന്നും എന്റെ മീര എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. പലരും ഇന്‍സ്റ്റഗ്രാമില്‍ അതേക്കുറിച്ച് മെസേജുകള്‍ അയക്കാറുണ്ട്. അതാണ് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രചോദനം. കന്നഡയിലും തെലുങ്കിലുമാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.
മലയാളത്തിലേക്ക് ക്ഷണം ലഭിക്കുന്നുണ്ട് നല്ല കഥാപാത്രങ്ങള്‍ ലഭിക്കുകയാണെങ്കില്‍ മലയാളത്തിലേക്കും മടങ്ങി വരും”
