Entertainment

ഇഷ്ടപെട്ട ചിത്രങ്ങൾ പോലും ആരാധകരെ പേടിച്ച് എഡിറ് ചെയ്തിടേണ്ട അവസ്ഥയാണ് എന്ന് അഭിപ്രായപെട്ട് മാധുരി..!

ജോജു ജോർജ്ജ് നായകൻ ആയി എത്തി ആളുകളുടെ മനസ്സിൽ ഒരു സ്ഥാനം ഉണ്ടാക്കിയ ചിത്രം ആയിരുന്നു ജോസഫ്. ആ ചിത്രത്തിലൂടെ സിനിമയിൽ എത്തിയ ആരാധകരുടെ ഹൃദയത്തിൽ ഇടം പിടിച്ച താരം ആണ് മാധുരി ബ്രഗംസ . ഒരുപാട് ചിത്രങ്ങൾ ഒന്നും അഭിനയിക്കേണ്ടി വന്നില്ല ആളുകളുടെ ഹൃദയത്തിൽ ഇടം നേടാൻ ഈ നടിക്ക് ഈ ഒരു ഒറ്റ ചിത്രം കൊണ്ട് നടി നേടി എടുത്തത് വലിയ ആരാധക വൃന്ദത്തെ തന്നെ ആയിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യം ആണ് താരം. പല പ്രാവിശ്യം താരം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. വിവാദ കാറ്റിൽ പെട്ടു പോയിട്ടും ഉണ്ട്. സൈബർ ആക്രമണം നന്നായി നേരിട്ട ഒരാൾ കൂടെ ആയിരുന്നു താരം .

ബീച്ചിൽ ബിക്കിനിയിൽ നിന്നുള്ള ഫോട്ടോ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ശേഷം നിരവധി രൂക്ഷ വിമർശനം താരത്തെ തേടി വന്നിട്ടുണ്ട്. പക്ഷെ അതൊന്നും ശ്രെദ്ധിക്കാതെ ആണ് താരം മുന്നോട്ട് പോയത്. ഇപ്പോൾ ഒരു ഫോട്ടോയ്ക്ക് താരം നൽകിയ ക്യാപ്ഷൻ ആണ് ചർച്ച .

ക്യാപ്ഷൻ ഇങ്ങനെ..…

When you love a picture but have to edit it so that so called ” fans” dont troll you and drive you insane.
After thought : is fanaticism short for fan criticism?

നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫോട്ടോ എടുക്കുകയും, അത് ഫാൻസ് എന്ന് വിളിക്കപ്പെടുന്ന ചില ആൾക്കാരുടെ ട്രോള്ളിൽ നിന്നും, സദാചാര ആക്രമണത്തിൽ നിന്നും രക്ഷപെടാൻ വേണ്ടി എഡിറ്റ് ചെയ്യേണ്ടിവരുന്ന അവസ്ഥ!!!
ഇതിപ്പോ ചിന്തിക്കുന്നത് എന്തെന്ന് വെച്ചാൽ ഫനാറ്റിസിസം ( മൂഢ ഭക്തി ) എന്നുള്ളത് ഫാൻസ്‌ ക്രിട്ടിസിസം എന്നുള്ളതിന്റെ ചുരുക്കരൂപം ആണോ?

എന്ത് കണ്ടാലും വിമർശിക്കാൻ വേണ്ടി ഇരിക്കുന്ന ഒരുപറ്റം സദാചാരപോലീസിനുള്ള മറുപടി ആണ് താരത്തിന്റെ വാക്കുകൾ . ഈ ക്യാപ്ഷൻ കൊണ്ട് നിരവധി ആരാധകർ കൂടെ സ്വന്തം ആയിട്ടുണ്ട് താരത്തിനു. ചിത്രത്തിനും മികച്ച പ്രതികരണം ആണ് ലഭിച്ചത്.

മാധുരി ബ്രാഗംസ എന്നാണ് താരത്തിന്റെ മുഴുവൻ പേര് കര്ണാടകലയിലാണ് ജനിച്ച താരം 2018 ൽ ഇറങ്ങിയ എന്റെ മെഴുകുതിരി അത്താഴങ്ങൾ എന്ന സിനിമയികൂടെയാണ് അഭിനയത്തിന്റെ ബലാപാഠങ്ങൾ തുടങ്ങുന്നത് . ഇത് വരെ 6 സിനിമകളിൽ താരം വേഷമണിഞ്ഞു.

Most Popular

To Top