Entertainment

‘ഒരു പുരുഷന് മാറ് മറയ്ക്കാതെ തെക്ക് വടക്ക് നടക്കാമെങ്കില്‍ അങ്ങനെ ഒരു സ്ത്രീയ്ക്കും ചെയ്യാം.’ – ജോസഫിലെ നായിക മാധുരി

സ്വന്തം ചിത്രങ്ങള്‍ക്ക് താഴെ മോശമായ അഭിപ്രായം പറഞ്ഞ ആരാധകന് ചുട്ടമറുപടി നല്‍കി ജോസഫിലെ നായിക മാധുരി. ഇത്തരത്തില്‍ തന്നെ വിമര്‍ശിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയാണ് ഈ മറുപടി എന്നും മാധുരി പറഞ്ഞു.

നടിയുടെ പ്രതികരണം ഇങ്ങനെയാണ്: ‘ഹലോ. താങ്കളുടെ വിവേകപരമായ യുക്തി താങ്കളുടെ കയ്യില്‍ തന്നെ വെച്ചോളൂ. എനിക്ക് പ്രദര്‍ശിപ്പിക്കാന്‍ തോന്നുന്ന എന്തും ഞാന്‍ പുറത്തു കാണിക്കും. ഞാന്‍ ബോഡി പോസിറ്റിവിറ്റിയിലും തുല്യതയിലും വിശ്വസിക്കുന്നു. ഒരു പുരുഷന് മാറ് മറയ്ക്കാതെ തെക്ക് വടക്ക് നടക്കാമെങ്കില്‍ അങ്ങനെ ഒരു സ്ത്രീയ്ക്കും ആകാം. സ്ത്രീകള്‍ക്ക് വയര്‍ പുറത്തു കാണിക്കുന്ന സാരികള്‍ ധരിക്കാമെങ്കില്‍ നമുക്ക് ഇഷ്ടമുള്ള വേറെ എന്തും ധരിക്കാം. പുരുഷന് പൊതു സ്ഥലത്ത് മൂത്രം ഉഴിക്കാന്‍ കഴിയുമെങ്കില്‍ പെണ്ണിനും ആകാം. പുരുഷന് ഒബ്ജെക്റ്റിഫൈഡ് ആകാതെ കാര്യങ്ങള്‍ ചെയ്യാമെങ്കില്‍ പെണ്ണിനും ആകാം. സൗന്ദര്യം മനസ്സിന് ഉള്ളിലാണ്; സാരിയില്‍ അല്ല. എനിക്ക് സൗന്ദര്യത്തെ കുറിച്ച് ഉയര്‍ന്ന കാഴ്ച്ചപ്പാടുകള്‍ ഉണ്ട്. അതുകൊണ്ട് എനിക്ക് നിങ്ങളുടെ അഭിപ്രായത്തിന്റെ ആവശ്യമില്ല. നന്ദി. നിങ്ങള്‍ക്ക് നല്ല ഒരു ദിനം ആശംസിക്കുന്നു.’

Read More:

സാമൂഹിക മാധ്യമങ്ങളില്‍ സജീവയായ മാധുരി തന്റെ പല ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെച്ചിരുന്നു. പല ചിത്രങ്ങളും അതീവ ഗ്ലാമറസ് വേഷങ്ങളില്‍ ഉള്ളതായിരുന്നു. മാധുരിയ്ക്ക് ആരാധകരേറിയത് ജോസഫിന്റെ റിലീസിന് ശേഷമാണ്. അനൂപ് മേനോന്‍ ചിത്രം മെഴുകുതിരി അത്താഴങ്ങള്‍ ആയിരുന്നു മാധുരിയുടെ ആദ്യ ചിത്രം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top