Entertainment

തന്റെ പെണ്മക്കളെ പരിചയപ്പെടുത്തി മധുബാല ; ചിത്രങ്ങള്‍ വൈറല്‍

മണിരത്നത്തിന്റെ ‘റോജ’യിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയയായ താരമാണ് നടി മധുബാല. ‘റോജ’യില്‍ അരവിന്ദ് സ്വാമിയുടെ നായികയായി മികച്ച പ്രകടനമാണ് നടി കാഴ്ച്ചവെച്ചിരുന്നത്. തന്റെ ഭര്‍ത്താവിനുവേണ്ടി പൊരുതുന്ന ‘റോജ’യിലെ മധുബാലയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴിനൊപ്പം മറ്റ് എല്ലാ ഭാഷകളിലും മികച്ച സ്വീകാര്യത ലഭിച്ച ചിത്രമായിരുന്നു ‘റോജ’. ‘റോജ’യിലെ പാട്ടുകള്‍ കേള്‍ക്കുമ്പോഴെല്ലാം ആദ്യം മനസ്സില്‍ വരുന്ന മുഖം മധുബാലയുടേതാണ്. ‘റോജ’യ്ക്ക് ശേഷവും നടിയുടെ ശ്രദ്ധേയ ചിത്രങ്ങള്‍ വിവിധ ഇന്‍ഡസ്ട്രികളിലായി പുറത്തിറങ്ങിയിരുന്നു.

മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം ‘യോദ്ധ’ എന്ന ഹിറ്റ് ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.

വിവാഹശേഷം സിനിമ വിട്ട താരം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘വായ്മൂടി പേസവും’ എന്ന ചിത്രത്തിലൂടെയാണ് മധുബാലയുടെ തിരിച്ചുവരവ്. പുരട്ച്ചി തലൈവി ജയലളിതയുടെ ബയോപ്പിക്ക് ചിത്രമായ ‘തലൈവി’യിലാണ് നടി ഒടുവില്‍ അഭിനയിച്ചത്.

1999-ിലായിരുന്നു ബിസിനസ്സുകാരന്‍ ആനന്ദ് ഷായുമായുള്ള മധുബാലയുടെ വിവാഹം. കിയ, അമേയ എന്നിങ്ങനെ ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. മക്കള്‍ക്കൊപ്പമുള്ള മധുബാലയുടെ പുതിയ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് നടി ചിത്രം പങ്കുവെച്ചത്. മക്കള്‍ ഉണ്ടാക്കിയ കപ്പ്കേക്കുകളുടെ ചിത്രവും നടി പങ്കുവെച്ചിരുന്നു.

കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത ‘അഴകനി’ലൂടെയാണ് മധുബാല സിനിമയില്‍ എത്തിയത്. തുടര്‍ന്ന് അവര്‍ ‘റോജ’യിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരം ആവുകയായിരുന്നു. മലയാളത്തില്‍ ‘യോദ്ധ’യ്ക്ക് പുറമേ ‘ഒറ്റയാള്‍ പട്ടാളം’, ‘എന്നോടിഷ്ടം കൂടാമോ’, ‘നീലഗിരി’ തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിരുന്നു.

സിനിമകള്‍ക്ക് പുറമേ മിനിസ്ക്രീന്‍ രംഗത്തും തിളങ്ങിയ താരമാണ് മധുബാല. വിവിധ ഭാഷകളിലായി നിരവധി ടെലിവിഷന്‍ പരമ്പരകളില്‍ നടി അഭിനയിച്ചിരുന്നു.

തന്റെ കരിയറില്‍ 50-ിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം കൂടിയാണ് മധുബാല. സൂപ്പര്‍താരങ്ങളുടെ എല്ലാം നായികയായി മധുബാല തിളങ്ങിയിട്ടുണ്ട്.

Most Popular

To Top