Entertainment

സംവിധായകനും നടനുമായ മധുപാലിന്റെ മകളുടെ വിവാഹം കഴിഞ്ഞു… ചിത്രങ്ങൾ കാണാം!!

ഒരു കാലത്ത് സിനിമയിൽ സംവിധായകൻ ആയും നടനായും ആയി തിളങ്ങിയ ഒരു താരം ആണ് മധുപാൽ. സാമൂഹ്യ രംഗത്തും താരം സജീവ സാന്നിധ്യം ആണ്. കഴിഞ്ഞ ദിവസം ആയിരുന്നു മധുപാലിന്റെ മകള്‍ വിവാഹ ജീവിതത്തിലേക്ക് കടന്നത് . വഴുതക്കാട് ഗോപികയിൽ എം.ഗോപിനാഥൻ നായരുടേയും സി. മായയുടേയും മകൻ അരവിന്ദാണ് മാധവി മധുപാലിനെ താലി ചാർത്തി കൈ പിടിച്ചത്.

ശാന്തിഗിരി ആശ്രമത്തിൽവച്ചായിരുന്നു വിവാഹച്ചടങ്ങുകൾ . അതിന് ശേഷം ആയിരുന്നു വിവാഹറിസപ്ഷൻ. അതിൽ സിനിമാ–സീരിയൽ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

മധുപാൽ–രേഖ ദമ്പതികളുടെ മൂത്തമകളാണ് മാധവി. ടെലിവിഷൻ അവതാരകയായും സിനിമാ വസ്ത്രാലങ്കാരികയായും ഒക്കെ തന്റെ കഴിവ് തെളിയിച്ച താരം ആണ് മാധവി. വിവാഹത്തിന് ഹൽദിയിൽ മഞ്ഞ വസ്ത്രം അണിഞ്ഞു സുന്ദരി ആയി എത്തിയിരുന്നു താരം. വിവാഹത്തിനും പാരമ്പര്യ വേഷത്തിൽ എത്തിയ മാധവി എല്ലാരുടെയും ശ്രെദ്ധകേന്ദ്രമായിരുന്നു.

Most Popular

To Top