Viral

14 വർഷത്തിന് ശേഷം യുവാവിന് നഷ്ടപ്പെട്ട പേഴ്സ് തിരികെ കിട്ടി.

മുംബൈ : നമ്മുടെ കൈയിൽ നിന്നും നഷ്ടപ്പെടുന്ന ഒരു വസ്തു നമുക്ക് ഒരുപാട് നാളുകൾക്കു ശേഷം തിരികെ കിട്ടിയാൽ പറഞ്ഞറിയിക്കാൻ സന്തോഷം നമുക്ക് തോന്നും. ഇവിടെ ഒരു യുവാവിന് തന്റെ നഷ്ടപ്പെട്ട പേഴ്സ് 14 വർഷത്തിന് ശേഷം തിരിച്ചുകിട്ടി.

2006 ൽ ആണ് ഇയാളുടെ പേഴ്സ് ട്രെയിനിൽ വെച്ച് നഷ്ടപ്പെടുന്നത്. ഛത്രപതി ശിവാജി ടെർമിനലിൽ നിന്നും പൻവേലിലേക്കു പോകും വഴിയാണ് പേഴ്സ് ഹേമന്ത് പഠാല്‍ക്കറിന് പേഴ്സ് നഷ്ടമാക്കുന്നത്. എന്നാൽ ഈ ഏപ്രിലിൽ പേഴ്സ് കിട്ടിയെന്ന വിവരം പോലീസ് ഇയാളെ അറിയിച്ചത്. ലോക്ക് ഡൗൺ കാരണം പേഴ്സ് കൈപറ്റുവാൻ താമസം വന്നത്.

പേഴ്സ് നഷ്ടപ്പെട്ട സമയത്ത് 900 രൂപയാണ് ഉണ്ടായിരുന്നതെന്നും, എന്നാൽ തിരികെ കിട്ടിയപ്പോൾ വെറും 300 രൂപയാണ് ഉണ്ടായിരുന്നതെന്നും ഹേമന്ത് വാർത്ത ഏജൻസിയായ പി ടി ഐ യോട് പറഞ്ഞത്. 100 രൂപ സ്റ്റാമ്പ്‌ പേപ്പർ വർക്കുകൾക്കായി ഉപയോഗിച്ചെന്നും, പേഴ്സിൽ ഉണ്ടായിരുന്ന 500 രൂപ നിരോധിച്ച നോട്ട് ആണെന്നും, പകരം പുതിയ നോട്ട് നൽകുമെന്നും റെയിൽവേ പോലീസ് അറിയിച്ചു.

പേഴ്സ് മോഷ്ടാവിനെ കുറച്ചു നാൾ മുന്നേ പിടികൂടിയെന്നും, ഇയാളിൽ നിന്നും ഹേമന്തിന്റെ പേഴ്സ് കണ്ടെത്തിയിരുന്നുവെന്നും പോലീസ് അറിയിച്ചു.

Most Popular

To Top