Entertainment

ശരീര ഭാരം കുറച്ചു പുതിയ മേക്കോവറിൽ ലിച്ചി..ചിത്രങ്ങൾ കണ്ടാൽ നിങ്ങളും ഞെട്ടും.. രണ്ടു നേരം മാത്രം ഭക്ഷണം….

അങ്കമാലി ഡയറീസിലെ ലിച്ചി ആയി എത്തിയ അന്ന രാജൻ ഇപ്പോൾ മലയാളത്തിൽ അറിയപ്പെടുന്ന ഒരു നടി ആണ്. പക്ഷെ താരത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷം തന്നെ ആയിരുന്നു അരങ്ങേറ്റ ചിത്രം സമ്മാനിച്ചത്. ഇന്നും ആളുകൾ ഓർക്കുന്നത് ആ ചിത്രത്തിന്റെ പേരിൽ ആണ് . ലോക്ക്ഡൗണ്‍ സമയത്ത് വെറുതെ വീട്ടിലിരുന്നു തന്റെ വണ്ണം ഒക്കെ കുറച്ച് മെലിഞ്ഞു സുന്ദരി ആയി പുതിയ മേക്കഓവറിൽ എത്തിയിരിക്കുക ആണ് താരം. സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് ഫോട്ടോ ഷൂട്ട്‌ ആയി എത്തുന്ന താരത്തിന്റെ പുത്തൻ മേക്ക് ഓവർ ആരാധകർക്കും താരത്തിനും ഏറെ പ്രിയപ്പെട്ട ഒന്നാണ് . ഇപ്പോഴത്തെ ഈ മേക്കോവര്‍ തന്റെ പ്രീയപ്പെട്ടതാണെന്ന് താരം പറയുന്നു.

വാക്കുകൾ ഇങ്ങനെ :

‘ലോക്ഡോണ്‍ സമയത്ത് പുറത്തുപോകാന്‍ ഒന്നും സാധിക്കാത്തതുകൊണ്ട് വെറുതെ വീട്ടില്‍ ഇരിക്കുകയായിരുന്നു. അങ്ങനെയാണ് മേക്കോവറിനെ പറ്റി ചിന്തിക്കുന്നത്. അതിനായി ഭക്ഷണം രണ്ടുനേരം മാത്രമാക്കി. ഷട്ടില്‍ കളിക്കാനായിട്ടും ഒരുപാട് സമയം കണ്ടെത്തി. പ്രതീക്ഷിച്ച അത്രയും ശരീരഭാരം കുറക്കാന്‍ സാധിച്ചില്ലെങ്കിലും ഇപ്പോഴത്തെ മേക്കോവര്‍ തനിക്ക് പ്രിയപ്പെട്ടതാണ്’ മേക്കോവറിനെ പറ്റി അന്ന പറഞ്ഞു. കഴിഞ്ഞ വര്‍ഷം മുഴുവനും താന്‍ സിനിമകള്‍ ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുകയായിരുന്നു .

മലയാളത്തില്‍ സച്ചി സംവിധാനം ചെയ്ത പൃഥിവിരാജും ബിജുമേനോനും മത്സരിച്ചു അഭിനയിച്ച അയ്യപ്പനും, കോശിയും എന്ന ചിത്രമാണ് അന്നയുടേതായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. ചിത്രത്തിൽ പൃഥിവിരാജിന്റെ നായിക വേഷം ആയിരുന്നു താരത്തിനു. ഇടുക്കി ബ്ലാസ്റ്റേഴ്സ്, തലനാരിഴ എന്നീ ചിത്രങ്ങളാണ് ഇറങ്ങാൻ ഉള്ള താരത്തിന്റെ ചിത്രങ്ങൾ. ആലുവ സ്വദേശിയായ അന്ന ഒരു നേഴ്‌സ് ആണ്. കൊച്ചിയിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടയിൽ അവിചാരിതം ആയി ലിജോ ജോസ് പെല്ലിശ്ശേരിയുടെ കണ്ണുകൾ താരത്തിൽ ഉടക്കുകയും അങ്ങനെ അങ്കമാലി ഡയറീസില്‍ എത്തുകയും ആയിരുന്നു .

Most Popular

To Top