Entertainment

ബോൾഡ് ലൂക്കിൽ ലെന.. ലുക്ക്‌ കണ്ടു ഞെട്ടി ആരാധകർ.

ലെന എന്ന നടിയെ പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. ആളുകളുടെ പ്രിയപ്പെട്ട നടി ആണ്. ലഭിക്കുന്ന ഏത് കഥാപാത്രവും മികവുറ്റത് ആകുവാൻ കഴിവുള്ള നടി ആണ് ലെന. സത്യൻ അന്തിക്കാട് ചിത്രം കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിൽ ആണ് ആളുകൾ ലെനയെ ശ്രെദ്ധിക്കാൻ തുടങ്ങിയത്. പിന്നീട് ചെറുതും വലുതും ആയി നിരവധി കഥാപാത്രങ്ങൾ ആയി താരം എത്തി. മിനിസ്ക്രീൻ പരമ്പരകളിലും നിറസാന്നിധ്യം ആയിരുന്നു ലെന. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത യുവർചോയ്സ് എന്ന പരിപാടിയിൽ അവതാരക ആയി എത്തിയ താരം ആളുകൾക്ക് സുപരിചിത ആയി. എഷ്യനെറ്റിൽ സംപ്രേഷണം ചെയ്ത ഓമന തിങ്കൾ പക്ഷി എന്ന പരമ്പരയിലെ പ്രകടനം ശ്രെദ്ധ നേടി .

 

അമൃത ടിവിയിൽ സം പ്രേക്ഷണം ചെയ്ത ഓഹരി എന്ന പരമ്പരയിലെ പ്രകടനം ആയിരുന്നു സിനിമയിലേക്ക് ഉള്ള ഭാഗ്യം കൊണ്ടുവന്നത്. പഠന കാലത്ത് നാടക സംഘം രൂപികരിക്കാനായി നടന്ന ലെനയെ കോളേജിലെ പ്രിൻസിപ്പലാണ് ഹിറ്റ് സംവിധാനയകനായ ജയരാജിന് പരിചയപ്പെടുത്തുന്നത് .അതോടെ ലെനയ്ക്ക് ഭാഗ്യം കൈവന്നു. ചെറുതോ വലുതോ വില്ലത്തിയോ സ്വഭാവനടിയോ ഏത് കഥാപാത്രവും ചെയ്യാൻ താരത്തിനു മടിയില്ല.


ഈ അടുത്ത കാലത്ത്, ഓറഞ്ച്. അസുര വിത്ത്, സ്നേഹവീട്. ഗദ്ദാമ.കില്ലാടി രാമൻ .ട്രാഫിക്ക്.എന്ന് നിന്റെ മൊയ്‌ദീൻ. തുടങ്ങിയ ചിത്രങ്ങൾ എടുത്തു പറയണ്ടവ ആണ്. ലെന സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യം ആണ്. മോഡലിങ് രംഗത്തും തന്റെ സാന്നിധ്യം അറിയിച്ച ആളാണ് താരം. നിരവധി ആരാധകർ ഉള്ള താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ഒക്കെ തരംഗം ആണ്. . അടുത്ത കാലത്ത് ആരാധകർക്ക് ആയി പങ്കു വെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ചിത്രത്തിൽ ഒരു ബോൾഡ് ലൂക്കിൽ ആണ് താരം എത്തിയിരിക്കുന്നത്. ഇത് ഞങ്ങളുടെ ലെന തന്നെ ആണോന്ന് ആണ് ആരാധകരുടെ സംശയം.

Most Popular

To Top