മലയാള സിനിമയില്‍ ബോള്‍ഡ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ സ്നേഹം നേടിയ താരമാണ് ലെന. ഏത് വേഷവും വളരെ തന്മയത്വത്തോടെ അഭിനയിച്ച് പ്രതിഫലിപ്പിക്കുന്നതിലുള്ള കഴിവാണ് താരത്തെ ഇത്രയേറെ കരിയറില്‍ ഉയര്‍ത്തിയത്. ഈ വയസ്സിലും ചെറുപ്പം കൈവിടാതെ നിലനിര്‍ത്തുന്ന താരത്തിന് ലേഡി മമ്മൂട്ടി എന്ന ഒരു വിളിപ്പേര് കൂടിയുണ്ട്.
ഓരോ കഥാപാത്രങ്ങള്‍ക്കു വേണ്ടിയും വലിയ കഠിനാധ്വാനമാണ് താരം ചെയ്യാറ്. ഇപ്പോഴിതാ ‘ആര്‍ട്ടിക്കിള്‍ 21’ എന്ന ലെനയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വമ്പന്‍ മേക്കോവറിലാണ് താരം ചിത്രത്തില്‍ എത്തുന്നത്. ആക്രി പെറുക്കി തെരുവില്‍ അലയുന്ന താമര എന്ന കഥാപാത്രത്തെയാണ് ലെന അവതരിപ്പിക്കുന്നത്. ചിത്രത്തെയും, കഥാപാത്രത്തെയും കുറിച്ച് ലെന ഇപ്പോള്‍ തുറന്നു പറയുകയാണ്.
ലെനയുടെ വാക്കുകളിലേക്ക്,
‘കൊച്ചിയില്‍ ബ്രോഡ്വേയില് നല്ല തിരക്കുള്ള സമയത്തൊക്കെ ഹിഡന്‍ ക്യാമറ വെച്ച് ഷൂട്ട് ചെയ്തിരുന്നു. ഒരു മനുഷ്യനും എന്നെ തിരിച്ചറിയാതിരുന്നത് ഞാന്‍ ഏറെ ആസ്വദിച്ചു. ബ്രോഡ്വേ പോലെ ഒരു സ്ഥലത്ത് ആരും തിരിച്ചറിയാതെ നടക്കുമ്പോള്‍ കിട്ടുന്ന സ്വാതന്ത്ര്യത്തിന്റെ സുഖം പറഞ്ഞ് അറിയിക്കാന്‍ ആകില്ല.
ചില കടകളില്‍ ഒക്കെ പോയി ഞാന്‍ വിലപേശിയതും, അവിടെ നിന്ന് എന്നെ ഇറക്കി വിട്ടതും ഒക്കെ രസകരമായ സംഭവങ്ങളാണ്.
ഒരു മനുഷ്യന് പോലും തിരിഞ്ഞു നോക്കുന്നില്ലായിരുന്നു. എന്റെ ഒരു സുഹൃത്തും, കസിനും എന്നെ കാണാനായി ലൊക്കേഷനില്‍ വന്നിരുന്നു. എന്താണ് വേഷമെന്ന് ഞാന്‍ പറഞ്ഞിരുന്നില്ല. ഞാന്‍ മുന്നില്‍ വന്ന് നിന്നിട്ട് പോലും അവര്‍ക്ക് മനസ്സിലായില്ല. ഞാന്‍ ലെനയാണെന്ന് പറഞ്ഞ് കഴിഞ്ഞപ്പോഴാണ് മനസ്സിലായത്.’
