Entertainment

സിനിമയിലെത്തിയതിനെക്കുറിച്ചും വസ്ത്ര ധാരണത്തെക്കുറിച്ചും പ്രിയ താരം ലെന മനസ് തുറക്കുന്നു

ഒരുപിടി നല്ല കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും തന്ന നടിയാണ് ലെന. മലയാളത്തിന്‍രെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ലേഡി. താരമിപ്പോള്‍ സിനിമയിലേയ്ക്ക് എത്തിപ്പെട്ടതിനെക്കുറിച്ച് തുറന്ന് പറയുകയാണ്. കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തി ലാണ് ഇക്കാര്യം നടി വെളിപ്പെടുത്തിയത്. കൂടാതെ തന്റെ വസ്ത്രധാരണത്തെ കുറിച്ചും നടി പറയുന്നുണ്ട്. നടിയുടെ വാക്കുകള്‍ ഇങ്ങനെ

പഠിക്കുന്ന സമയത്തായിരുന്നു ഞാന്‍ സിനിമയില്‍ എത്തിയത്. എംടി സാര്‍, ജയരാജ്, സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ് ഇവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോഴും അതിന്റെ വില തനിയ്ക്ക് അറിയില്ലായിരുന്നു. അന്ന് ശ്രദ്ധ മുഴുവനും പഠനത്തിലായിരുന്നു. അഭിനയം തനിയ്ക്ക് ഒരു സൈഡ് ബിസിനസ് പോലെയായിരുന്നു, ബിഎസ്സി സൈക്കോളജിയില്‍ എനിയ്ക്ക് റാങ്ക് ഉണ്ടായിരുന്നു. രണ്ടാംഭാവം കഴിഞ്ഞപ്പോള്‍ എനിയ്ക്ക് സിനിമയില്‍ ആത്മാര്‍ത്ഥത കാണിക്കാന്‍ കഴിയില്ലെന്ന് തോന്നി. തുടര്‍ന്ന് സിനിമ നിര്‍ത്തുകയായിരുന്നു. പിന്നീട് മുംബൈയില്‍ പോയി സെക്കോളജിയില്‍ പിജി ചെയ്യുമ്പോഴാണ് തീരുമാനം തെറ്റായിപ്പോയി എന്ന് മനസ്സിലായത്. ആ സമയത്താണ് ശരിക്കുംഞാന്‍ ഒരു ആര്‍ട്ടിസ്റ്റായത്. എന്നെ പോലെ ഒരാള്‍ക്ക് പറ്റിയ പണിയല്ല സൈക്കേളജി എന്ന് മനസിലായത് ആ സമയത്താണ്.

ഞാന്‍ ഫുള്‍ സ്‌ക്രിപിറ്റ് വായിച്ചിട്ട് സിനിമ ചെയ്യുന്ന ആളല്ല. ആദ്യം ഫോണില്‍ കൂടി വണ്‍ലൈന്‍ മാത്രമാണ് കേള്‍ക്കുന്നത് ആ വണ്‍ലൈന്‍ കേള്‍ക്കുമ്പോള്‍ തന്നെ സിനിമയെ കുറിച്ച് ഏകദേശം ഒരു ഐഡിയ കിട്ടും. അതുപോലെ ഈ കഥ സംവിധായകനോ തിരക്കഥകൃത്തുമാണ് പറയുന്നതെങ്കില്‍ നമുക്ക് അവര്‍ക്ക് ഈ സിനിമയോടുള്ള കോണ്‍ഫിടന്‍സ് എത്രത്തോളമാണെന്ന് മനസ്സിലാകും. ആ കേട്ട വണ്‍ലൈനില്‍ നിന്നാണ് പിന്നീടുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത്.

ഞാന്‍ അറിയാതെ തന്നെ ആ കഥാപാത്രത്തെ കുറിച്ചുള്ള ഹോം വര്‍ക്ക് എന്റെ തലയില്‍ തുടങ്ങും. ലഭിച്ച വിവരം വെച്ചിട്ട് മനസ്സില്‍ തന്നെ ആ കഥപാത്രത്തെ കുറിച്ച് കുറിച്ച് തയ്യാറെടുപ്പ് എടുക്കും. അതിന് അനുസരിച്ചായിരിക്കും ഹെയര്‍ സ്‌റ്റൈലും വസ്ത്രങ്ങളും കൂടാതെ ആ കഥാപാത്രം എങ്ങനെയാണ് നടക്കുന്നത് ഇരിക്കുന്നത് ആ രീതിയിലുളള ഹോം വര്‍ക്കുകളാണ് നേരത്തെ നടക്കുക. അല്ലാതെയുളള തയ്യാറെടുപ്പുകള്‍ ഒന്നും തന്നെയില്ല.

ഫാഷനെ കുറിച്ച് അധികം ചിന്തിക്കാത്ത ആളാണ്. എന്താണ് ഇപ്പോഴത്തെ ട്രെന്റിങ്ങെന്ന് പോലും എനിയ്ക്ക് അറിയില്ല. എന്നാല്‍ എനിയ്ക്ക് മിക്‌സ് ചെയ്ത് മാച്ച് ചെയ്ത് ധരിക്കാനാണ് ഏറ്റവും ഇഷ്ടം. ഫാഷന്‍ എന്തായാലും തനിയ്ക്ക് ചേരുന്ന രീതിയില്‍ ധരിക്കണം എന്നാണ് എന്റെ ആഗ്രഹം. വളരെ കഷ്ടപ്പെട്ട് വസ്ത്രം ധരിക്കാന്‍ തനിയ്ക്ക് പറ്റില്ല. എന്ത് ഫാഷനായാലും സുഖകരമായി തനിയ്ക്ക് വസ്ത്രം ധരിക്കണം എന്നാണ് എന്റെ ആഗ്രഹം.

Most Popular

To Top