തെന്നിന്ത്യന്‍ നടിയായ ലക്ഷ്മി മോനോന് മലയാള ചിത്രത്തിലൂടെയാണ് അരങ്ങേറിയതെങ്കിലും ഒരു മുന്‍നിര നടിയായത് തമിഴ് ചിത്രങ്ങളിലൂടെ ആയിരുന്നു.2011ല്‍ വിനയന് സംവിധാനം ചെയ്ത രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ലക്ഷ്മി മേനോന് എത്തിയത്. എന്നാല്‍ ചിത്രം വന്‍ പരാജയമായിരുന്നു.
പിന്നീട് അലി അക്ബര്‍ സംവിധാനം ചെയ്ത ആദിത്യ ജോഡി എന്ന മറ്റൊരു ചിത്രത്തില്‍ ലക്ഷ്മി അഭിനയിച്ചു. ഇതോടെ തമിഴിലേയ്ക്ക് വിളി എത്തി. മലയാളത്തില്‍ ക്ലച്ച് പിടിച്ചില്ലെങ്കിലും തമിഴ് സിനിമ കീഴടക്കി. പ്രഭുവിന്റെ ചിത്രമായ കുംകി എന്ന ചിത്രം വന്‍ ഹിറ്റായതോടെ ലക്ഷ്മി മോനോന് തമിഴിലെ സൂപ്പര്‍ നായികയായി. ‘
പിന്നീട് താരത്തിന് നിരവധി തമിഴ് ചിത്രങ്ങള്‍ ലഭിച്ചു. സുന്ദര പാണ്്ഡ്യന്, കുട്ടിപുലി, പാണ്ടിനാട് തുടങ്ങിയ സിനിമകളിലെല്ലാം അഭിനയിച്ച താരം തമിഴിലെ മുന്‍നിര നായികയിലെയ്ക്കെത്തി. പിന്നീട് മലയാളത്തില്‍ ദിലീപിന്രെ നായികയായി അവതാരം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ സജീവമായി മാറി.
തമിഴിലും തെലുങ്കിലുമാണ് ലക്ഷ്മി കൂടുതല്‍ അഭിനയിച്ചിരിക്കുന്നത്. ഇതിനിടെ നിരവധി പുരസ്കാരങ്ങളും താരത്തെ തേടിയെത്തി.
അവസരങ്ങള്‍ കുറഞ്ഞതിനാലാവാം താരം മലയാളം വിട്ടത്. മലയാളത്തില്‍ താരം സജീവമല്ലാത്തതിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
