മിഥുന് രമേശ് സിനിമാ നടനായും അവതാരകനായും പ്രേക്ഷക മനസ്സില്‍ സ്ഥാനം പിടിച്ച താരമാണ്. മിഥുന് പ്രണയിച്ചാണ് വിവാഹം ചെയ്തത്. മിഥുന്റെ ജീവിത സഖി അവതാരകയായ ലക്ഷ്മി മേനോനാണ്. മിഥുന് ‘ലൈഫ് ഇസ് ബ്യൂട്ടിഫുള്ളി’ലൂടെയാണ് മലയാള സിനിമയിലേക്ക് അരങ്ങേറിയത്. മിഥുന് പ്രേക്ഷക മനസ്സില്‍ ഇടം നേടിയത് ‘കോമഡി ഉത്സവം’ എന്ന പരിപാടിയിലെ അവതാരകന്റെ വേഷത്തില്‍ എത്തിയതോടെയാണ്. പരിപാടി വമ്പന്‍ ഹിറ്റ് ആയതിന്റെ കൂടെ മിഥുന്റെ ആരാധകരുടെ എണ്ണവും വര്‍ദ്ധിച്ചു. ഇപ്പോള്‍ താരം ഒരുപാട് സ്റ്റേജ് പരിപാടികളില്‍ അടക്കം അവതാരകനായി തിളങ്ങുകയാണ്.
മലയാളത്തിലെ വ്ലോഗ്ഗറാണ് ലക്ഷ്മി. ഹിറ്റാണ് സമൂഹത്തിലെ എന്തിനെയും ഏതിനെയും ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന ലക്ഷിമുയുടെ വീഡിയോകള്‍. ലക്ഷ്മി തന്റെ ഭാര്യയാണെന്ന് പലര്‍ക്കും അറിയില്ലെന്ന് മിഥുന് നേരത്തേ പറഞ്ഞിരുന്നു.
ലക്ഷ്മി മിഥുന് എന്നും പിന്തുണയുമായി ഒപ്പമുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ മിഥുനും ഭാര്യ ലക്ഷ്മിയും സജീവമാണ്. ‘ഒരു പ്രേമം പൊട്ടി തേപ്പ് കിട്ടി നില്ക്കുന്ന സമയത്താണ് ലക്ഷ്മിയെ കണ്ടുമുട്ടുന്നത്. ദുബായില്‍ ഒരു ഷോയ്ക്കിടെയാണ് ലക്ഷ്മിയെ പരിചയപ്പെട്ടത്. എന്നെ എപ്പോഴും പിന്തുണയ്ക്കുന്ന ആളാണ് ലക്ഷ്മി.‘ മിഥുന് പറഞ്ഞു.

ലക്ഷ്മിയെ മറ്റുള്ളവരില്‍ നിന്നും അവതാരകയായി വേറിട്ട് നിര്‍ത്തിയത് നര്‍മ്മം കലര്‍ത്തിയ അവതരണമാണ്.
ലക്ഷ്മി കൂടുതല്‍ വീഡിയോകളും ചെയ്യാറുള്ളത് മകള്‍ക്ക് ഒപ്പമാണ്. ഭാര്യയുടെയും ഭര്‍ത്താവിന്റെയും മകളുടെയും സാന്നിധ്യമാണ് ഇവരുടെ പല ടിക്ക്ടോക്ക് വീഡിയോകളെയും ശ്രദ്ധേയമാക്കുന്നത്. ഇപ്പോള്‍ ഇതാ താരദമ്പതികള്‍ അത്തരത്തിലുള്ള ഒരു ടിക്ക്ടോക്ക് വീഡിയോയുമായി എത്തിയിരിക്കുകയാണ്. പുതിയ വീഡിയോയില്‍ ലക്ഷ്മി പറയുന്നത് ‘നിങ്ങള്‍ക്ക് നിങ്ങളുടെ വിജയം മാത്രമേ ഉള്ളു. നിങ്ങളുടെ മുന്നേറ്റം മാത്രമേ ഉള്ളു. അതിന് എന്നെ കൊന്നാല്‍ പോലും വിഷമം ഇല്ല. ഞാന്‍ പോവുകയാണ്.’ എന്നാണ്. മിഥുന് ഭാര്യ ഇങ്ങനെ പറയാന്‍ കാരണം എന്താണെന്ന് മനസ്സിലാവാതെ മകളോട് ചോദിക്കുകയാണ്. മകള്‍ ‘അച്ഛന് അമ്മയെ ലൂഡോ കളിക്കുമ്പോള്‍ വെട്ടി പുറത്താക്കിയോ?’ എന്ന് തിരിച്ചു ചോദിക്കുന്നു. മിഥുന് ‘അതേ’ എന്ന് ഉത്തരം പറയുന്നതോടെ ഭാര്യ പിണങ്ങിയതിന്റെ കാരണം അദ്ദേഹത്തിന് മനസ്സിലാക്കുന്നു. ലക്ഷ്മി തന്നെയാണ് ‘ചില നേരത്തെ ഇങ്ങോരുടെ കൈയിലിരിപ്പ് കാണുമ്പോള്‍ ഇട്ടിട്ടു പോവാന്‍ തോന്നും.’ എന്ന അടിക്കുറുപ്പുമായി രസകരമായ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
