Entertainment

അറുപതാം വയസ്സിലും ശരീരസൗന്ദര്യത്തിന്റെയും അഴകിന്റെയും അവസാന വാക്കായ ലേഖ ശ്രീകുമാര്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് അറിയാമോ?

നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങളിലൂടെ തെന്നിന്ത്യന്‍ ഭാഷകളിലൂടെയും ഹിന്ദിയിലൂടെയും അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഗായകനാണ് എം. ജി. ശ്രീകുമാര്‍. മിനിസ്ക്രീനില്‍ അവതാരകനായും റിയാലിറ്റി ഷോകളില്‍ ജഡ്ജായും എം. ജി. ശ്രീകുമാര്‍ എത്താറുണ്ട്. പരേതനായ പ്രശസ്ത സംഗീതസംവിധായകന്‍ എം. ജി. രാധാകൃഷ്ണന്റെ സഹോദരനായ എം. ജി. ശ്രീകുമാര്‍ അഞ്ച് ഭാഷകളിലുമായി നാലായിരത്തോളം അതുല്യ ഗാനങ്ങള്‍ക്ക് സ്വരം പകര്‍ന്നിട്ടുണ്ട്.

ഇത്ര തിരക്കുകള്‍ ഉണ്ടായിട്ടും ഭാര്യയുമൊത്ത് സമയം ചിലവഴിക്കാനും യാത്രകള്‍ക്ക് പോകാനും എം. ജി. ശ്രദ്ധിക്കാറുണ്ട്. ഇരുവരും സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്. പതിനാലു വര്‍ഷത്തെ ലിവിങ്ങ് ടുഗെതറിനു ശേഷമാണ് 2000ത്തില്‍ ഇവര്‍ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായത്. ഭാര്യ ലേഖയുടെ രണ്ടാം വിവാഹം ആയിരുന്നു ഇത്. ലേഖയ്ക്ക് ആദ്യ വിവാഹത്തില്‍ ഒരു മകളുണ്ട്. എം. ജിയ്ക്കും ലേഖയ്ക്കും മക്കളില്ല.

പ്രായം അറുപതു കടന്നിട്ടും ലേഖ തന്റെ സൗന്ദര്യം മങ്ങാതെ കാത്തു സംരക്ഷിക്കുന്നു. ഇരുവരും പല പരസ്യങ്ങളിലും അഭിനയിക്കാറുണ്ട്. ഇപ്പോഴും സുന്ദരിയായിരിക്കുന്നതിന്റെ രഹസ്യം ലേഖ പങ്കുവെച്ചിരിക്കുകയാണ്.

മൂന്നു നേരവും ഭക്ഷണം കഴിക്കുമെങ്കിലും ആളവ് വളരെ കുറവാണ്. ഭക്ഷണം ഒരിക്കലും ഒഴിവാക്കാറും ഇല്ല. കൃത്യ സമയത്ത് ആഹാരം കഴിക്കും. ഇഷ്ടഭക്ഷണം മുന്തിരിയിട്ട തൈരു സാദമാണ്. പക്ഷെ അതും നിയന്ത്രണത്തിന് വിധേയമാണ്. താന്‍ ഒരിക്കലും ആശങ്കപ്പെടാറില്ലെന്നും മനസ്സ് എപ്പോഴും ഫ്രീ ആയിരിക്കുമെന്നും, ഒഴിവുസമയങ്ങളില്‍ പാട്ടു കേള്‍ക്കാറുണ്ടെന്നും ദേവസ്തുതികള്‍ ഉരുവിടാറുണ്ടെന്നും ലേഖ പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top