Entertainment

കുടുംബസമേതം ലോക്ക്ഡൗണ്‍ ദിനങ്ങളെ സുരഭിലമാക്കി ലാല്‍? ; ചിത്രങ്ങളുമായി താരപുത്രി

സംവിധായകനായും, നടനായും, നിര്‍മ്മാതാവായും മലയാളികളെ അത്ഭുതപ്പെടുത്തുന്ന വ്യക്തിയാണ് ലാല്‍. നടന്റെ കുടുംബത്തിലെ വിശേഷങ്ങളൊക്കെ പ്രേക്ഷകര്‍ സ്വന്തം വീട്ടിലെ വിശേഷങ്ങള്‍ പോലെ ഏറ്റെടുക്കാറുണ്ട്. നടന്റെ മകള്‍ മോണിക്കയുടെ വിവാഹവും, ബേബി ഷവര്‍ ചിത്രങ്ങളുമൊക്കെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ മോണിക്ക പങ്കുവെച്ച ചില കുടുംബ ചിത്രങ്ങളാണ് വൈറലാകുന്നത്.

2018 ജനുവരിയില്‍ ആയിരുന്നു മോണിക്കയും കൊച്ചി സ്വദേശി അലനും തമ്മിലുള്ള വിവാഹം നടന്നത്. മോണിക്കയുടെ വിവാഹ നിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങള്‍ക്കും, വിവാഹ ആഘോഷ വീഡിയോയ്ക്കും ഒപ്പംതന്നെ മോണിക്കയുടെ ബേബി ഷവര്‍ ചിത്രങ്ങളും വൈറല്‍ ആയിരുന്നു. ഇതിന് പിന്നാലെ ലാല്‍ ആരാധകര്‍ സന്തോഷവാര്‍ത്തയ്ക്കായുള്ള കാത്തിരിപ്പില്‍ ആയിരുന്നു. 2018 ക്രിസ്മസ് ദിനത്തിലാണ് ക്രിസ്തുവിന്റെ സമ്മാനം എന്നവണ്ണം കുഞ്ഞതിഥി ലാല്‍ കുടുംബത്തിലേക്ക് എത്തിയത്. ആണ്‍കുഞ്ഞിനാണ് മോണിക്ക ജന്മം നല്‍കിയത്. ഈപ്പന്‍ ആന്റണി അലന്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയത്.

നട്ട്മെഗ് കൗണ്‍ടിയില്‍ കുടുംബസമേതം അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് മോണിക്ക പങ്കുവെച്ചിരിക്കുന്നത്. ലാലിനും കുടുംബത്തിനും ഒപ്പം മോണിക്കയുടെ ഭര്‍ത്താവിനേയും കുഞ്ഞിനെയും എല്ലാം ചിത്രങ്ങളില്‍ കാണാം. ഒരു പുഴയില്‍ കുളിക്കുകയും നീന്തുകയും ചെയ്യുന്ന ചിത്രങ്ങളാണ് ഇവ. കല്‍പടവില്‍ ഇരിക്കുന്ന ലാലിന്റെ കാലില്‍ ചുറ്റിപിടിച്ച് നില്‍ക്കുന്ന മോണിക്കയുടെ ചിത്രം ശ്രദ്ധ നേടുകയാണ്. കൈയില്‍ ഗ്ലാസ്സും പിടിച്ച് ഇരിക്കുന്ന ലാലിനെയും ചിത്രത്തില്‍ കാണാം. ‘പപ്പ.. ഞാന്‍.. വെള്ളം..’ എന്നാണ് മോണിക്ക ഈ ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ‘അകത്തും വെള്ളം. പുറത്തും വെള്ളം.’, ‘ബ്യൂട്ടിഫുള്‍ കോംബോ’, ‘ഡ്രിങ്ക്സ് കിട്ടാനായി പപ്പയെ സോപ്പിടുന്ന മോണിക്ക’ തുടങ്ങി നിരവധി കമെന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

‘കൊറോണ കാലത്ത് ഈ ഗെറ്റ് റ്റുഗെതര്‍ വേണോ?’ എന്നുള്ള കമെന്റുകളും ഉണ്ട്. അതേസമയം ഇത് ലോക്ക്ഡൗണിന് മുമ്പാണോ, ഇപ്പോഴാണോ പകര്‍ത്തിയത് എന്നത് വ്യക്തമല്ല.

Most Popular

To Top