Entertainment

അച്ഛന്റെ ഒപ്പം അഭിനയം തുടങ്ങി 20 വർഷം പിന്നിടുമ്പോൾ മകനോപ്പം അഭിനയിക്കാൻ ഭാഗ്യം.;

അച്ഛന്റെ ഒപ്പം അഭിനയം തുടങ്ങി 20 വർഷം പിന്നിടുമ്പോൾ മകനോപ്പം അഭിനയിക്കാൻ ഭാഗ്യം. വൈറൽ ആയി ലക്ഷ്മി ഗോപാല സ്വാമിയുടെ പോസ്റ്റ്‌.

നൃത്തത്തിൽ കൂടി സിനിമയിലേക്ക് കടന്ന് വന്ന താരം ആയിരുന്നു ലക്ഷ്‌മി ഗോപാല സ്വാമി. എന്നാൽ ഒരു വലിയ ഇടവേളയ്ക്ക് വീണ്ടും മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തുക ആണ് താരം., റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായി എത്തുന്ന ചിത്രത്തിൽ ഒരു ശക്തമായ കഥാപാത്രം ആയി താരം എത്തുകയാണ്. മമ്മൂട്ടിയുടെ നായികയായി അഭിനയ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച താരം കൂടി ആണ് ലക്ഷ്മി ഗോപാലസ്വാമി. അരയന്നങ്ങളുടെ വീട് ആയിരുന്നു ചിത്രം. ഇരുപതു വർഷങ്ങൾക്ക് ശേഷം മെഗാസ്റ്റാറിന്റെ മകനൊപ്പം വേഷമിടുന്ന സന്തോഷത്തിലാണ് താരം.

സെറ്റിൽ നിന്നും ദുൽഖർ സൽമാനൊപ്പമുള്ള ഒരു ചിത്രം ആരാധകർക്ക് വേണ്ടി പങ്കുവെച്ചു ലക്ഷ്മി തന്റെ സന്തോഷം ഇങ്ങനെ കുറിച്ചു . ‘ദുൽഖർ സൽമാനൊപ്പം അദ്ദേഹാം നിർമിക്കുന്ന ചിത്രത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. 20 വർഷം മുമ്പ് ഞാൻ അദ്ദേഹത്തിന്റെ അച്ഛനോടൊപ്പമാണ് അഭിനയ ജീവിതം ആരംഭിച്ചത്’.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ പോലീസ് വേഷത്തിൽ ആണ് ആരാധകരുടെ മനം കവരാൻ എത്തുന്നത് . ബോളിവുഡ് താരസുന്ദരി ഡയാന പെന്റിയാണ് താരത്തിന്റെ നായിക. നടൻ മനോജ് കെ ജയനും ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു . ദുൽഖർ സൽമാന്റെ ഹോം ബാനറായ വേഫെയർ ഫിലിമാണ് ചിത്രം നിർമിക്കുന്നത്.

Most Popular

To Top