Entertainment

ഫിറ്റ്നസ് ചിത്രങ്ങളുമായി ലക്ഷ്മി റായ് ..!! ചിത്രങ്ങലേറ്റെടുത്ത് ആരാധകരും..!!!

ഇപ്പോൾ താരസുന്ദരിമാരെല്ലാം സൗന്ദര്യത്തിനു ഒപ്പം ശരീരത്തിന്റെ ആരോഗ്യവും ഫിറ്റ്നസും നന്നായി നോക്കുന്നവർ ആണ്. മിക്കവരും ജിമ്മിലും മറ്റും പോകാറും ഉണ്ട്. നായികമാരുടെ യോഗ, ഫിറ്റ്നസ്, വർക്കൗട്ട് വീഡിയോകളും ചിത്രങ്ങളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്. നിമിഷ നേരം കൊണ്ട് ചിത്രങ്ങൾ തരംഗം ആകാറും ഉണ്ട് .

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ തുറന്നാൽ കാണുന്നത് മുഴുവൻ താരസുന്ദരി ലക്ഷ്മി റായിയുടെ ഫിറ്റ്നസ് ചിത്രങ്ങൾ ആണ് . മലയാളത്തിൽ ഉൾപ്പെടെ നിരവധി ഭാഷകളിൽ തന്റെ അഭിനയ മികവ് കാഴ്ച വച്ച താരം ആണ് ലക്ഷ്മി. അഭിനയിച്ചത് എല്ലാം സൂപ്പർ തരങ്ങൾക്ക് ഒപ്പവും .ആരാധകരുടെ മനസ്സിൽ ആഴ്ന്ന് ഇറങ്ങിയ കുറച്ചു ചിത്രങ്ങൾ.

മലയാളത്തിലും തമിഴിലും താരം ശ്രെദ്ധേയമാണ് . താരം ഒരു പ്രൊഫഷണൽ നർത്തകി കൂടിയാണ്. 2005 മുതൽ താരം സിനിമയിൽ തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്.

സിനിമയിൽ അരങ്ങേറ്റം നടത്തും മുൻപ് താരം മികച്ച ഒരു മോഡൽ ആയിരുന്നു. ഒരുപാട് പരസ്യങ്ങളിലൂടെ കഴിവ് തെളിയിച്ചിട്ടുണ്ട് . സിലിക്കൺ ഫൂട്ട്‌വെയർ, ജോസ്കോ ജ്വല്ലേഴ്സ്, ഇമ്മാനുവൽ സിൽക്സ് എന്നിവയുടെ പരസ്യങ്ങളിൽ മോഡലയി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അണ്ണൻ തമ്പി, ടു ഹരിഹർ നഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച കഥാപാത്രങ്ങൾ എല്ലാം ആരാധകരുടെ മനസ്സിൽ മായാതെ നില്പുണ്ട്. ഇവ എല്ലാം 2008 എന്ന ഒരൊറ്റ വർഷത്തിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ ആണ് എന്നതാണ് മറ്റൊരു വസ്തുത.

മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയോടൊപ്പവും മോഹൻലാലിനൊപ്പവും കൂടുതലും ലക്ഷ്മി നായിക ആയിട്ടുള്ളത്. മോഹൻ ലാൽ നായകൻ ആയ റോക്ക് ആൻഡ് റോൾ ആയിരുന്നു അരങ്ങേറ്റ ചിത്രം. കൂടുതൽ ചിത്രങ്ങളിലും താരം മോഹൻലാലിൻറെ നായിക ആയി ആയിരുന്നു എത്തിയത്. ക്രിസ്ത്യൻ ബ്രദർസ്, മരുഭൂമികഥ, ഇവിടം സ്വർഗം ആണ്, റോക്ക് ൻ റോൾ തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം മോഹൻലാലിൻറെ നായിക ആയിരുന്നു താരം.

I can I will !!! 😀💪 trying to get the hang of it 💪 എന്ന ക്യാപ്‌ഷാനോടെ ആണ് ലക്ഷ്മി തന്റെ ഫിറ്റ്നസ് ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തത്. അപ്‌ലോഡ് ചെയ്തു വളരെ പെട്ടന്ന് തന്നെ ചിത്രങ്ങൾക്ക് ഇടയിൽ വൈറൽ ആയി. ആരാധകർ തങ്ങളുടെ അഭിപ്രായം കമന്റ് ആയി അറിയിച്ചിരുന്നു.

Most Popular

To Top