മലയാളി ആണെങ്കിലും മലയാള സിനിമയിൽ സജീവമല്ലെങ്കിലും തമിഴ് സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത അഭിനേത്രിയാണ് ലക്ഷ്മി മേനോൻ. ദിലീപ് നായകനായ അവതാരം എന്ന ചിത്രമാണ് ലക്ഷ്മിയുടെ ഏക മലയാള സിനിമ.

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ടെലിവിഷൻ റേറ്റിംഗ് ഉള്ള ഒരു റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. ഒരുപാട് ആരാധകർ ഉള്ള ഈ പ്രോഗ്രാമിന്റെ തമിഴ് പതിപ്പ് ഉലകനായകൻ കമൽ ഹാസൻ ആണ് അവതരിപ്പിക്കുന്നത്. ഒരുപാട് വിമർശകരും അതുപോലെ ആരാധകരും ഉള്ള ഈ പ്രോഗ്രാമിന്റെ തമിഴ് പതിപ്പിൽ ലക്ഷ്മി എത്തിയേക്കും എന്ന സൂചന തമിഴ് മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു.

വെറുമൊരു സൂചന മാത്രമാണെങ്കിലും അത് സോഷ്യൽ മീഡിയ ചർച്ച ചെയ്യുകയുണ്ടായി അവസാനം ലക്ഷിയോട് ചേർന്ന വൃത്തങ്ങൾ ലക്ഷ്മി ബിഗ്ബോസ്സിൽ പങ്കെടുക്കില്ല എന്നറിയിച്ചിരുന്നു. എന്നിട്ടും അടങ്ങാത്ത ആരാധകർക്ക് മറുപടിയുമായി ലക്ഷ്മി മേനോൻ തന്നെ രംഗത്തു വന്നിരിക്കുകയാണ്.

ഞാൻ എന്തിന് മറ്റുള്ളവരുടെ പ്ലേറ്റ് ഉം ടോയ്ലറ്റും കഴുകണം. എനിക് അതിന്റെ ഗതികേട് ഒന്നുമില്ല. എന്നാണ് ലക്ഷ്മി പറഞ്ഞിരിക്കുന്ന മറുപടി. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് തന്റെ പ്രതികരണം താരം അറിയിച്ചത്.
ഒരു ക്യാമറക്ക് മുൻപിൽ വന്നു ഇങ്ങനെ തല്ലുകൂടാൻ തന്നെ കിയിട്ടില്ലെന്നും ഞാൻ പങ്കെടുക്കുമെന്ന് ആരും പ്രതീക്ഷിക്കണ്ട എന്നും താരം വ്യക്തമാക്കി.

