International News

ഇന്ത്യക്കാരെ സ്വന്തം ചിലവില്‍ നാട്ടിലെത്തിക്കാം ; കുവൈത്ത് സഹായവാഗ്ദാനവുമായി രംഗത്ത്

ലോക്ക്ഡൗണ്‍ കഴിഞ്ഞ് സ്വന്തം ചിലവില്‍ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാം എന്ന വാഗ്ദാനവുമായി കുവൈത്ത് രംഗത്ത്. ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസിം അല്‍ നജീം ഇതു സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കി. കുവൈത്ത് കുടുങ്ങി കിടക്കുന്നവര്‍, തൊഴിലാളികള്‍, പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ എന്നിവരെ സൗജന്യമായി ഇന്ത്യയില്‍ എത്തിക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ ഈ നിര്‍ദ്ദേശത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ യു എ ഇയും ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കാമെന്ന് അറിയിച്ചിരുന്നു. കുവൈത്തും അതിനു പിന്നാലെ ഇതേ വാഗ്ദാനവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഈ പ്രഖ്യാപനം കോവിഡ് പ്രതിസന്ധിയും എണ്ണ വില തകര്‍ച്ചയും കണക്കില്‍ എടുത്തുകൊണ്ടാണ്. കുവൈത്തില്‍ കോവിഡ് പോസിറ്റീവ് ആയവരില്‍ പകുതിയില്‍ ഏറെയും ഇന്ത്യക്കാരാണ്.

കുവൈത്തില്‍ മലയാളികള്‍ അടക്കം നിരവധി ഇന്ത്യക്കാരാണ് കുടുങ്ങി കിടക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ മുന്‍ഗണന ക്രമത്തില്‍ രണ്ടു ഘട്ടങ്ങളിലായി നാട്ടില്‍ എത്തിക്കാന്‍ നീക്കം നടത്തുന്നുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top