Entertainment

സോഷ്യൽ മീഡിയ താരം കുഞ്ഞു സുജാത ദാ ഇവിടെയുണ്ട്

സൂഫിയും സുജാതയും എന്ന മലയാള ചിത്രം നല്ല രീതിയിൽ തന്നെ പ്രേക്ഷക പ്രീതി നേടിയിരുന്നു. എന്നാൽ അതിനേക്കാൾ സിനിമാപ്രേമികൾ ഇഷ്ടപ്പെട്ടത് ചിത്രത്തിലെ ‘വാതുക്കൽ വെള്ളരിപ്രാവ്‌ ‘എന്ന ഗാനമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ആ ഗാനത്തിന് ചുവടുവെയ്ക്കുന്ന കുഞ്ഞു സുജാതയാണ്. തെന്നൽ എന്ന കൊച്ചുസുന്ദരിയാണ് ഈ താരം. ഈ വീഡിയോ കണ്ട് കുറച്ച് പേരെങ്കിലും ഈ കുട്ടിയെ തിരിച്ചറിഞ്ഞിരിക്കും. ‘ബെങ്കി ബൂം’ പാടി വൈറലായ അതെ തെന്നലാണ് ഇത്.

ബാംഗ്ലൂരാണ് തെന്നലും അച്ഛൻ അഭിലാഷും, അമ്മ ആതിരയും താമസം. ഒന്നാം ക്ലാസ്സുകാരിയാണ് തെന്നൽ. കുഞ്ഞുപ്രായത്തിലെ തന്നെ തെന്നലിന് പാട്ടിനോടും ഡാൻസിനോടും ഇഷ്ടമുണ്ടായിരുന്നുവെന്നും, എന്നാൽ അവ അഭ്യസിക്കാനുളഉ സൗകര്യം വീട്ടിൽ ഇല്ലായിരുന്നുവെന്നും അഭിലാഷ് പറയുന്നു. ബംഗളൂരൂവിലെ ഗ്രീൻഫീൽഡ് പബ്ലിക്ക് സ്‌കൂൾ വിദ്യാർത്ഥിനിയാണ്.

തെന്നൽ എന്നാൽ ഈ വീഡിയോ വൈറലായതോടെ തെന്നലിന് അഭിനയവും വഴങ്ങുമെന്നും തെളിഞ്ഞു കഴിഞ്ഞു. ഫോറെൻസിക്കിലും ചെറിയ വേഷത്തിൽ തെന്നൽ അഭിനയിച്ചിരുന്നു. മിന്നൽ മുരളിയിലും അഭിനയിച്ചു. മകളുടെ അഭിനയ വാസനയെ പൂർണ്ണമായും പിന്തുണ നൽകുമെന്നും പിതാവ് അഭിലാഷ് പറഞ്ഞു

Most Popular

To Top