
ലോക്ഡൗൺ സമയം മുതൽ മിനിസ്ക്രീനിനു വലിയ പ്രചാരം ആണ് . കൂടുതൽ വീട്ടമ്മമാരുടെ തട്ടകം ആണ് മിനിസ്ക്രീൻ. അവരുടെ പ്രിയപ്പെട്ട പരമ്പരയിലെ നായകകഥാപാത്രം ആയാലും വില്ലൻ കഥാപാത്രങ്ങൾ ആയാലും എല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടത് ആണ്. എഷ്യാനെറ്റിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള സീരിയൽ ആണ് ഇപ്പോൾ കുടുംബ വിളക്ക്. അതിലെ താരങ്ങൾ എല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടത് ആണ്. അതിലെ അനന്യ എന്ന കഥാപാത്രത്തെ അറിയാത്തവർ വിരളം ആയിരിക്കും. താരം തുടക്കത്തിൽ നെഗറ്റീവ് റോളിൽ ആയിരുന്നു എത്തിയത് എന്നാൽ ഇപ്പോൾ പോസറ്റീവ് കഥാപാത്രം ആണ്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥ ആണ് പരമ്പര പറയുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ ഒപ്പം നിൽക്കുന്ന സ്നേഹമയി ആയ മരുമകൾ ആയ കഥാപാത്രം ആണ് പരമ്പരയിൽ അനന്യക്ക്. മോഡലിംഗ് രംഗത്ത് മികച്ച പ്രകടനം കാഴ്ച വച്ച ആതിര മാധവ് ആണ് ഈ കഥാപാത്രത്തെ ജീവനുറ്റത് ആക്കിയത് .

തൻറെ ജീവിതത്തിലെ ആരും മോഹിക്കുന്ന ഒരു ഉയർന്ന ജോലി ആണ് താരം അഭിനയത്തിന് വേണ്ടി ഉപേക്ഷിച്ചത് . സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർക്ക് ആയി പങ്കു വയ്ക്കാറുണ്ട് . തന്റെ ജീവിതത്തിലെ ചെറിയ കാര്യങ്ങൾ പോലും താരം തുറന്നു പറയാറുണ്ട് സോഷ്യൽ മീഡിയയിൽ . കഴിഞ്ഞ നവംബറിലായിരുന്നു ആതിര വിവാഹജീവിതത്തിലേക്ക് കാൽ എടുത്തു വയ്ക്കുന്നത് . വൺപ്ലസ് കമ്പനി ജീവനക്കാരനായ രാജീവ് ആയിരുന്നു താരത്തിന്റെ ജീവിത പങ്കാളി. വിവാഹസമയം മുതൽ ഇത് വരെ ഉള്ള തന്റെ കൊച്ച് കൊച്ചു വിശേഷം എല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കായി താരം പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ ആരാധകർക്കിടയിൽ സുപരിചിത ആണ് താരം. വിവാഹം കഴിഞ്ഞപ്പോൾ മുതൽ ഉള്ള താരത്തിന്റെ ചിത്രങ്ങൾ എല്ലാം തരംഗം ആണ്. യൂട്യൂബിൽ താരത്തിന്റെ വിഡിയോ എന്തേലും വന്നാൽ അത് പോലും ട്രെൻഡിങ്ങിൽ ആണ്.

കോവിഡ് ലോകത്ത് പിടി മുറുക്കിയതിന്റെ ഫലം ആയി കേരളത്തിൽ തന്നെ ആയിരുന്നു താരം ഹണിമൂൺ ആഘോഷിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു ചിത്രം ഉണ്ട് താരത്തിന്റെ. ഹണിമൂൺ സമയത്ത് ഭർത്താവിന്റെ ഷർട്ടും ധരിച്ചു നിൽക്കുന്ന ആതിരയുടെ ചിത്രം വലിയ തരംഗം ആയിരുന്നു .

“ഈ കഴിഞ്ഞ വർഷം എനിക്ക് ഞാനായി ജീവിക്കാൻ എന്നിലെ വ്യക്തിത്വത്തെ അടയാളപ്പെടുത്താൻ സാധിച്ചതിൽ താങ്കളോട് നന്ദിയുണ്ട്, ഇനി ഈ ഷർട്ട് പ്രതീക്ഷിക്കേണ്ട”
ഈ തലകെട്ടും ചിത്രത്തോട് ഒപ്പം ചേർത്തിട്ടുണ്ട്.
ഭർത്താവിൻറെ ഷർട്ടും ഷൊർട്സും ധരിച്ച് ആണ് താരം പ്രത്യക്ഷപെട്ടത്. സീരിയൽ തുടങ്ങിയപ്പോൾ മുതൽ താരത്തിനു നിരവധി ആരാധകർ ആണ് ഉള്ളത്. വലിയ ആരാധകവൃന്ദം ആണ് താരത്തിന് ഉള്ളത്. ഇൻസ്റ്റഗ്രാമിൽ ഒരുപാട് പേര് താരത്തിനെ ഫോളോ ചെയ്യുന്നുണ്ട്. വളരെ പെട്ടന്ന് തന്നെ കേരളകരയുടെ മനം കവരാൻ താരത്തിനു കഴിഞ്ഞു.

