കോവിഡ് പ്രതിസന്ധി കാരണം നിർത്തിവെച്ചിരുന്ന അന്തർ സംസ്ഥാന സർവ്വീസുകൾ പുനരാംഭിക്കാൻ ഒരുങ്ങി കേരള ആർ ടി സി. ഓണം പ്രമാണിച്ചാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു
കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് സർവ്വീസ് നടത്തുക എന്നും മന്ത്രി അറിയിച്ചു. അന്തർസംസ്ഥാന യാത്രികർ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം, കൂടാതെ കർണ്ണാടകത്തിലേക്ക് ഓണം സ്പെഷ്യൽ സർവ്വിസ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു
യാത്രക്കാർ എല്ലാരും തന്നെ ആരോഗ്യ സേതു ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം. കൂടാതെ കോവിഡ് മാനദണ്ഡങ്ങൾ എല്ലാം തന്നെ യാത്രക്കാർ പാലിക്കണം. എന്തെങ്കിലും കാരണവശാൽ യാത്ര റദ്ധാക്കപ്പെട്ടാൽ പണം തിരികെ നൽകുമെന്നും മന്ത്രി അറിയിച്ചു.
