Kerala News

കെ എസ് ഇ ബിയ്ക് ഷോക്ക് നൽകി ഹാക്കർമാർ ; ഒഫീഷ്യൽ വെബ്സൈറ്റ് ഹാക്ക് ചെയ്തു

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്ഡിന് ഷോക്ക് നൽകി ഹാക്കർമാർ. ഔദ്യോഗിക വെബ്സൈറ്റാണ് ഇവർ ഹാക്ക് ചെയ്തതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. മൂന്നര ലക്ഷം പേരുടെ വിവരങ്ങളാണ് ഇത് വഴി ചോർന്നത്. വിവരങ്ങൾ ചോർത്തിയിട്ടും അധികൃതർ അറിഞ്ഞില്ല എന്നതാണ് മറ്റൊരു വസ്തുത.

വിവരങ്ങൾ ചോർത്തിയത് തങ്ങളാണെന്ന് അവകാശപ്പെട്ട് കെ-ഹാക്കേഴ്‌സ് എന്ന സംഘം രംഗത്തെത്തി.ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയിട്ടും കെ എസ് ഇ ബി അത് അറിഞ്ഞില്ല എന്നും അവർ ഫേസ്ബുക് പേജിൽ കുറിച്ചു.

വൈദ്യുതി ബോർഡ് വെബ്‌സൈറ്റിന്റെ സുരക്ഷിതത്വമില്ലായ്മ ചൂണ്ടിക്കാട്ടാനാണ് ഇത് ചെയ്തതെന്ന് കെ-ഹാക്കേഴ്‌സ് വിശദീകരിച്ചു. ഇത് ചോർത്തികൊടുത്താൽ അഞ്ച് കോടി വരെ തങ്ങൾക്കു ലഭിക്കുമെന്നും എന്നാൽ അങ്ങനെ ഒരു ദുരുദ്ദേശം തങ്ങൾക്കു ഇല്ലായെന്നും അവർ വ്യക്തമാക്കി. സോഫ്റ്റ്‌വെയറിന്റെ ആർക്കിടെക്ചർ മാറ്റാൻ മൂന്ന് മാസം സമയം ബോർഡിന് നൽകുന്നുവെന്നും, ഇത്തരം വിവരങ്ങൾ ചോർത്താൻ മൂന്നു മണിക്കൂർ മാത്രമാണ് എടുത്തതെന്നും അവർ പറയുന്നു.

Most Popular

To Top