Kerala News

കെ എസ് ഇ ബി ക്യാഷ് കൗണ്ടറുകള്‍ മേയ് നാലു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും ; വൈദ്യുതി ബില്ല് അടയ്ക്കാന്‍ പ്രത്യേക ക്രമീകരണവുമായി കെ എസ് ഇ ബി

തിരുവനന്തപുരം : മേയ് നാലിന് കെ എസ് ഇ ബി ക്യാഷ് കൗണ്ടറുകളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കും. രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെയാണ് ക്യാഷ് കൗണ്ടറുകളുടെ പ്രവര്‍ത്തന സമയം. ക്യാഷ് കൗണ്ടറുകളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള തിക്കും തിരക്കും ഒഴിവാക്കുന്നതിനായി കണ്‍സ്യൂമര്‍ നമ്പറിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കൗണ്ടറില്‍ പണം അടയ്ക്കേണ്ട ക്രമം ഇങ്ങനെ

കണ്‍സ്യൂമര്‍ നമ്പര്‍ 0ല്‍ അവസാനിക്കുന്നവര്‍ക്ക് മെയ് 4ന് പണം അടയ്ക്കാം.

കണ്‍സ്യൂമര്‍ നമ്പര്‍ 1ല്‍ അവസാനിക്കുന്നവര്‍ക്ക് മെയ് 5ന് പണം അടയ്ക്കാം.

കണ്‍സ്യൂമര്‍ നമ്പര്‍ 2ല്‍ അവസാനിക്കുന്നവര്‍ക്ക് മെയ് 6ന് പണം അടയ്ക്കാം.

കണ്‍സ്യൂമര്‍ നമ്പര്‍ 3ല്‍ അവസാനിക്കുന്നവര്‍ക്ക് മെയ് 7ന് പണം അടയ്ക്കാം.

കണ്‍സ്യൂമര്‍ നമ്പര്‍ 4ല്‍ അവസാനിക്കുന്നവര്‍ക്ക്മെയ് 8ന് പണം അടയ്ക്കാം.

കണ്‍സ്യൂമര്‍ നമ്പര്‍ 5ല്‍ അവസാനിക്കുന്നവര്‍ക് മെയ് 11ന് പണം അടയ്ക്കാം.

കണ്‍സ്യൂമര്‍ നമ്പര്‍ 6ല്‍ അവസാനിക്കുന്നവര്‍ക്ക്മെയ് 12ന് പണം അടയ്ക്കാം.

കണ്‍സ്യൂമര്‍ നമ്പര്‍ 7ല്‍ അവസാനിക്കുന്നവര്‍ക്ക്മെയ് 13ന് പണം അടയ്ക്കാം.

കണ്‍സ്യൂമര്‍ നമ്പര്‍ 8ല്‍ അവസാനിക്കുന്നവര്‍ക്ക്മെയ് 14ന് പണം അടയ്ക്കാം.

കണ്‍സ്യൂമര്‍ നമ്പര്‍ 9ല്‍ അവസാനിക്കുന്നവര്‍ക്ക്മെയ് 15ന് പണം അടയ്ക്കാം.

ഉപഭോക്താക്കള്‍ക്ക് മെല്‍ നിശ്ചയിച്ചിരിക്കുന്ന തീയതികളില്‍ പണം അടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ 0, 1, 2, 3, 4 അക്കങ്ങളില്‍ അവസാനിക്കുന്ന കണ്‍സ്യൂമര്‍ നമ്പര്‍ ഉള്ളവര്‍ക്ക് മെയ് 9നും (രണ്ടാം ശനിയാഴ്ച്ച), 5, 6, 7, 8, 9 അക്കങ്ങളില്‍ അവസാനിക്കുന്ന കണ്‍സ്യൂമര്‍ നമ്പര്‍ ഉള്ളവര്‍ക്ക് മെയ് 16നും (മൂന്നാം ശനിയാഴ്ച്ച) പണം അടയ്ക്കാന്‍ അവസരം ഉണ്ടായിരിക്കുകയാണ്. മെയ് 16 വരെ ഉപഭോക്താക്കള്‍ക്ക് പിഴയോ പലിശയോ കൂടാതെ മേല്‍ പറഞ്ഞിരിക്കുന്ന ക്രമീകരണങ്ങള്‍ അനുസരിച്ച് വൈദ്യുതി ബില്ലിലെ തുക അടയ്ക്കാവുന്നതാണ്.

ഒരു ഉപഭോക്താവിന് ഒന്നില്‍ കൂടുതല്‍ കണക്ഷനുകള്‍ ഉണ്ടെങ്കില്‍ അവയില്‍ ഏതെങ്കിലും ഒരു കണ്‍സ്യൂമര്‍ നമ്പറിന്റെ അവസാന അക്കം വരുന്ന ദിവസം എല്ലാ ബില്ലുകള്‍ക്കും ഉള്ള പണം അടയ്ക്കുവാനായി തിരഞ്ഞെടുക്കാവുന്നതാണ്. ഒന്നില്‍ കൂടുതല്‍ ബില്ലുകള്‍ ഒപ്പം അടയ്ക്കാന്‍ വരുന്ന റെസിഡന്റ്സ് അസോസിയേഷനുകള്‍, ലയങ്ങള്‍, നാട്ടുകൂട്ടങ്ങള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ക്ക് മെയ് 9നും 16നും ഒന്നിച്ച് തുക അടയ്ക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഓണ്‍ലൈനായി പണം അടയ്ക്കാനുള്ള സംവിധാനം തുടരും. പ്രതിമാസം 1500 രൂപയില്‍ കൂടുതല്‍ തുക വരുന്ന വൈദ്യുതി ബില്ലുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ വഴി മാത്രമാണ് സ്വീകരിക്കുന്നത്. ഏപ്രില്‍ 20 മുതല്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വൈദ്യുതി ചാര്‍ജ്ജ് അടയ്ക്കുന്നവര്‍ക്ക് മൂന്നു മാസത്തേക്ക് ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജ് ഒഴിവാക്കിയിരുന്നു. മേയ് 4നും 16നും ഇടയില്‍ ആദ്യമായി ഓണ്‍ലൈന്‍ വഴി പണം അടയ്ക്കുന്ന ഉപഭോക്താവിന് ഒരു ബില്ലിന് അഞ്ച് ശതമാനം (പരമാവധി 100 രൂപ) ഇളവ് നല്‍കാനും ഇത് അടുത്ത ബില്ലില്‍ കുറവ് ചെയ്യാനും തീരുമാനമായിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top