Entertainment

യഥാർത്ഥത്തിൽ വാർത്തകൾ വളച്ചൊടിക്കുകയാണ് ഉണ്ടായത് .! മമ്മൂട്ടിയെ കുറിച്ച് കൃഷ്ണകുമാർ പറഞ്ഞതിങ്ങനെ…!!!

പ്രേക്ഷകർക്ക് വളരെ അധികം ഇഷ്ട്ടം ഉള്ള ആളാണ് കൃഷ്ണകുമാറും കുടുംബവും. എല്ലാരും യൂട്യൂബ് ചാനൽ വഴിയും മറ്റും എല്ലാർക്കും സുപരിചിതരും ആണ്.
മുടി വളരാൻ ഉള്ള എണ്ണ കാച്ചുന്ന കൃഷ്ണ കുമാറിന്റെ വീഡിയോ ഇപ്പോഴും യൂട്യൂബിൽ ട്രാൻഡിങ്ങിൽ ആണ്. അടുത്ത കാലത്ത് കൃഷണ കുമാർ തന്റെ രാഷ്ട്രീയ നിലപാടുകൾ തുറന്ന് പറയുകയും അത്‌ ചില വിവാദങ്ങൾക്ക് കാരണം ആകുകയും ചെയ്തിരുന്നു.
ഇപ്പോൾ അതിന് പ്രതികരണം ആയി എത്തിയിരിക്കുന്നു താരം.

എന്തുകൊണ്ടാണ് സുരേഷ് ഗോപിയും താനും മാത്രം വിമര്‍ശിക്കപ്പെടുന്നത് എന്നും , മമ്മൂട്ടി ഒക്കെ തങ്ങളുടെ രാഷ്ട്രീയം പറയുമ്പോൾ വിമര്‍ശിക്കപ്പെടുന്നില്ല എന്നുമുള്ള താരത്തിന്റെ പ്രതികരണം ഏറെ വയറൽ ആയിരുന്നു . ഇതിന്റെ ബാക്കിപാത്രം എന്ന നിലയിൽ പലപ്പോഴും നിരവധി വിമർശനങ്ങൾക്കും ട്രോളുകൾക്കും ഒക്കെ ഇരയായി. ഈ വിഷയത്തില്‍ താരത്തിന്റെ മകളും നടിയും ആയ അഹാന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ഇട്ടിരുന്നു .

അച്ഛന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിയ്ക്കപ്പെട്ടു എന്നാണ് അഹാന ഇന്‍സ്റ്റാഗ്രാമിൽ പറഞ്ഞത്. കൃഷണ കുമാറിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു.

കൃഷ്ണ കുമാറിന്റെ വാക്കുകളിലൂടെ….

മമ്മൂട്ടിയ വിമര്‍ശിക്കാന്‍ ഞാനൊരിക്കലും ആയിട്ടില്ല, ആവുകയുമില്ല. വിമര്‍ശിക്കേണ്ട കാര്യവുമില്ലല്ലോ. എന്റെ മകള്‍ ഇപ്പോള്‍ അഭിനയിക്കുന്നത് മമ്മൂട്ടിയുടെ മകനായ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന സിനിമയിലാണ്. മമ്മൂട്ടിയുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ അദ്ദേഹവും കാണുമായിരിക്കും. ഇത്തരം വാര്‍ത്തകള്‍ എങ്ങനെ എടുക്കണമെന്ന് സിനിമയില്‍ ഇത്രയും വര്‍ഷം താരരാജാവായിരുന്ന അദ്ദേഹത്തിന് നന്നായി അറിയാം. ഒരാള്‍ പറയുന്നത് അതുപോലെ ഒന്നുമല്ല മാധ്യമങ്ങളില്‍ വരുന്നത്.

ഇഷ്ടം എന്നതിനെക്കാളും ബഹുമാനമാണ് മോഹന്‍ലാലിനോടും മമ്മൂട്ടിയോടും എനിക്കുള്ളത്. അവരോടൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടുന്നത് പോലും സന്തോഷമാണ്. മമ്മൂട്ടി പരസ്യമായി അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് പറയുന്നു. അത് പറയാനുള്ള അധികാരവും സ്വാതന്ത്ര്യവുമുള്ള രാജ്യമാണ്. അതില്‍ ഒരു തെറ്റുമില്ല. ഇതുപോലെയാണ് ഞാനും സുരേഷ് ഗോപിയും പറയുന്നത്. ഞാനാരെയും വിമര്‍ശിക്കാറില്ല. ചില പരാമര്‍ശങ്ങള്‍ മാത്രമെ നടത്താറുള്ളുവെന്നും കൃഷ്ണകുമാര്‍ പറയുന്നു. .

വിശാലഹൃദയനാണ് മമ്മൂട്ടി. സ്നേഹവും കരുണയുമുള്ള മനുഷ്യന്‍. സുകൃതം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ഞാന്‍ മമ്മൂട്ടിയുമായി കൂടുതല്‍ അടുക്കുന്നത്. എന്റെയും സിന്ധുവിന്റെയും വിവാഹത്തില്‍ പോലും മമ്മൂക്കക്ക് നിര്‍ണായ റോളുണ്ടെന്ന കാര്യം കൂടി കൃഷ്ണ കുമാര്‍ വെളിപ്പെടുത്തിയിരുന്നു. താനും സിന്ധുവുമായി പ്രണയത്തിലാണെന്ന കാര്യം മമ്മൂക്കയ്ക്ക് അറിയാമായിരുന്നു. ഒറ്റപ്പാലത്ത് സുകൃതം സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് സിന്ധുവിന്റെ അച്ഛനും അമ്മയും ഗള്‍ഫില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നത്.

അവരെ അന്ന് സ്വീകരിക്കാനും കാര്യങ്ങള്‍ അവതരിപ്പിക്കാനും തിരുവനന്തപുരത്ത് എത്തിയേ പറ്റൂ. അന്നൊക്കെ ഷൂട്ടിംഗ് തുടങ്ങിയാല്‍ അത് കഴിയുന്നതുവരെ ആര്‍ക്കും ലൊക്കേഷന്‍ വിട്ട് പോകാന്‍ കഴിയില്ല. സംവിധായകനോട് കാര്യം പറഞ്ഞാല്‍ സമ്മതിക്കുകയുമില്ല. ഇത് അറിയാവുന്നത് കൊണ്ട് മമ്മൂക്കയോട് ഞാന്‍ കാര്യം അവതരിപ്പിച്ചു. കാര്യത്തിന്റെ സീരിയസ്നസ് മനസ്സിലാക്കിയ മമ്മൂക്ക സംവിധായകനോട് പറഞ്ഞ് എനിക്ക് തിരുവനന്തപുരത്തേക്ക് പോകാനുള്ള അനുമതി വാങ്ങിത്തന്നു. സിന്ധുവും ഞാനും ഒരുമിച്ച് പോയാണ് മമ്മൂക്കയെ കല്യാണം വിളിച്ചത്.

ട്വന്റി ഫോറിന്റെ അഭിമുഖത്തിൽ ആണ് താരം ഇത് വ്യക്തമാക്കിയത്.

Most Popular

To Top