Entertainment

‘പയ്യന്മാര്‍ക്കൊക്കെ വീടിന് അടുത്ത് നില്‍ക്കാന്‍ പേടിയാണ്. അച്ഛന്‍ സ്ട്രിക്റ്റാണ്.’ – ദിയ കൃഷ്ണ

നടന്‍ കൃഷ്ണകുമാറും കുടുംബവുമാണ് ലോക്ക്ഡൗണ്‍ കാലത്ത് സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റവും അധികം തരംഗം ഉണ്ടാക്കിയത്. താരകുടുംബം ശ്രദ്ധേയമാകുന്നത് നാല് പെണ്‍മക്കള്‍ക്കും ഭാര്യയ്ക്കും ഒപ്പം ചേര്‍ന്ന് ടിക്ക്ടോക്ക് വീഡിയോ പുറത്തുവിട്ടാണ്. മക്കള്‍ നാലുപേരും കൂടിയുള്ള ഡാന്‍സും സിനിമകളിലെ രംഗം അഭിനയിക്കുന്നതും… അവര്‍ ശരിക്കും ഒരു ‘വൈറല്‍ കുടുംബം’ ആയി മാറിയിരിക്കുകയാണ്.

സിനിമാ താരം ആയതിനാല്‍ അഹാന നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടതാണ്. മൂന്ന് സഹോദരിമാര്‍ കൂടി ലോക്ക്ഡൗണ്‍ വന്നതോടെ ശ്രദ്ധ നേടി. അച്ഛന്റെ സിനിമകളിലെ ഡയലോഗുകള്‍ അഭിനയിച്ച് കാണിച്ച് കൈയടി വാങ്ങിയത് കൂട്ടത്തില്‍ അഹാനയുടെ തൊട്ടു താഴെയുള്ള ദിയ കൃഷ്ണയാണ്. ഇപ്പോള്‍ ലോക്ക്ഡൗണിലെ വിനോദങ്ങളെ കുറിച്ചും കോളേജ് ജീവിതത്തെ കുറിച്ചും എല്ലാം താരപുത്രി തുറന്നു പറഞ്ഞിരിക്കുകയാണ്.

ദിയ കൃഷ്ണയുടെ വാക്കുകളിലേക്ക്, ‘ആള്‍ക്കാരെ എന്റര്‍ടെയിന്‍ ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. ആഹാനയും മറ്റുള്ളവരും ഒക്കെ ടിക്ക്ടോക്ക് ഒക്കെ ചെയ്യുന്നത് കണ്ടാണ് ഞാനും ചെയ്ത് തുടങ്ങിയത്. സിനിമയില്‍ അഭിനയിക്കണമെന്ന് ചെറുപ്പം മുതലേ വലിയ ആഗ്രഹം ആയിരുന്നു. പക്ഷെ ഇതുവരെ അത് സംഭവിച്ചിട്ടില്ല. ഒരുപാട് ഓഫറുകള്‍ വരുന്നുണ്ട്. പക്ഷെ തുടക്കം നല്ലതായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. നല്ല അവസരത്തിനായി കാത്തിരിക്കുകയാണ്.

വീട്ടില്‍ ഹന്‍സികയെയാണ് ഏറ്റവും ഇഷ്ടം. ഹന്‍സികയ്ക്ക് ഒപ്പമാണ് ഞാന്‍ കിടക്കുന്നത്. വീടിന് അടുത്ത് പയ്യന്മാര്‍ക്കൊക്കെ നില്‍ക്കാന്‍ പേടിയാണ്. ആരും അങ്ങനെ അടുക്കാറില്ല. വീട്ടില്‍ അച്ഛന്‍ ഉണ്ടെങ്കില്‍ ഒന്നും പറയില്ല. എങ്കില്‍ പോലും സുഹൃത്തുക്കള്‍ വന്നാല്‍ അധിക സമയം വീട്ടില്‍ നില്‍ക്കാറില്ല.’

ലോക്ക്ഡൗണില്‍ കൃഷ്ണകുമാറിന്റെ നാല് മക്കളും തരംഗം ഉണ്ടാക്കിയെങ്കിലും ദിയയ്ക്കാണ് ഏറ്റവും അധികം ഫോളോവേഴ്സ്. ദിയ അടുത്തിടെ ലൈവില്‍ എത്തിയപ്പോള്‍ വിവാഹത്തെകുറിച്ച് വെളിപ്പെടുത്തിയിരുന്നു.

ദിയയുടെ വാക്കുകളിലേക്ക്, ‘മിനിമം ആറ് മാസമെങ്കിലും ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് വേണമെന്നാണ് എന്റെ ആഗ്രഹം. കെട്ടാന്‍ പോകുന്ന ആളെ മനസ്സിലാക്കണം. കെട്ടി കഴിഞ്ഞാല്‍ ഡിവോഴ്സ് ഒന്നും പറ്റില്ല. റോങ്ങ് ആയിട്ടുള്ള ആളെ വിവാഹം ചെയ്ത് കരയാനും വയ്യ.

ഞാന്‍ സിംഗിള്‍ ആണ്. വീട്ടില്‍ അച്ഛന്‍ നല്ല സ്ട്രിക്റ്റാണ്. വീട്ടില്‍ നിന്ന് അച്ഛന്റെ കണ്ണ് വെട്ടിച്ച് ഇറങ്ങാറില്ല. കോളേജ് ബസില്‍ കയറിയാല്‍ ഇറങ്ങുന്നത് കോളേജില്‍ ആകില്ല. കോളേജിന് മുന്നില്‍ ഇറങ്ങും. കൂട്ടുകര്‍ക്ക് ഒപ്പം കറങ്ങും. വീട്ടില്‍ ഏറ്റവും വഴക്ക് കിട്ടാറുള്ളത് എനിക്കാണ്. എല്ലാവരെയും വിശ്വസിച്ച് എല്ലാം തുറന്നു പറയും. അതോടെ പണികളും കിട്ടാറുണ്ട്. വീട്ടില്‍ ഏറ്റവും സീക്രട്ട് ഉള്ളത് ഇഷാനിയ്ക്കാണ്. അവള്‍ എല്ലാവരോടും എല്ലാം പറയാറില്ല.’

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top