National News

അക്കൗണ്ടിലേക്ക് കിസാന്‍ സമ്മാന്‍ നിധി പ്രകാരം ഏപ്രില്‍ 1 മുതല്‍ 2000 രൂപ ലഭിക്കുന്നത് എങ്ങനെ?

കൊറോണ ഭീഷണി ശക്തമായ ഈ സാഹചര്യത്തില്‍ നിരവധി ഇളവുകളാണ് സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവയില്‍ പലതും ജനങ്ങള്‍ക്ക് ലഭിച്ചു തുടങ്ങിയിരിക്കുകയാണ്. കിസാന്‍ സമ്മാന്‍ പദ്ധതിയില്‍ അപേക്ഷ പാസ്സായിരിക്കുന്നവര്‍ക്ക് 2000 രൂപ അക്കൗണ്ടില്‍ ലഭിക്കും. മുന്‍പു തന്നെ ഈ പദ്ധതിയ്ക്ക് നിരവധി പേര്‍ അര്‍ഹരായിട്ടുണ്ട്. ഒരു വ്യക്തിയ്ക്ക് സാധാരണ ഗതിയില്‍ കിസാന്‍ സമ്മാന്‍ പദ്ധതിയിലൂടെ 6000 രൂപയാണ് ലഭിക്കേണ്ടത്. 2000 രൂപ വീതം മൂന്നു ഗഡുക്കളായി കൊടുക്കപ്പെടേണ്ട ഈ തുകയുടെ രണ്ടാം ഗഡുവാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. ഏകദേശം എട്ടര കോടിയോളം കര്‍ഷക കുടുംബങ്ങള്‍ക്കാണ് ഈ രീതിയില്‍ പണം ലഭിക്കുന്നത്.

കിസാന്‍ സമ്മാന്‍ നിധിയിലേക്ക് പുതിയ അപേക്ഷകളും ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ആരും പുറത്തിറങ്ങാന്‍ പാടില്ലാത്ത പ്രത്യേക സാഹചര്യം പരിഗണിച്ച് കൃഷിഭവനിലൂടെ അല്ല അപേക്ഷ സമര്‍പ്പിക്കേണ്ടത്. പകരം മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ കഴിയുന്ന കിസാന്‍ സമ്മാന്‍ നിധി ആപ്ലിക്കേഷന്‍ വഴിയോ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ആണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. കിസാന്‍ സമ്മാന്‍ നിധിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ഫാര്‍മേഴ്സ് കോര്‍ണര്‍ എന്ന സെക്ഷന്‍ ക്ലിക്ക് ചെയ്യണം. അതില്‍ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിച്ചതിനു ശേഷം ആധാര്‍ കാര്‍ഡിന്‍റെയും, റേഷന്‍ കാര്‍ഡിന്‍റെയും, നികുതി രസീത്തിന്‍റെയും ബാങ്ക് അക്കൗണ്ടിന്റെയും സ്കാന്‍ ചെയ്ത കോപ്പികള്‍ അറ്റാച്ച് ചെയ്യണം. അങ്ങനെയാണ് അപേക്ഷിക്കേണ്ടത്. രേഖകള്‍ ശരിയാണെന്ന് ഉറപ്പാക്കണം.

ഈ പദ്ധതിയ്ക്ക് അര്‍ഹരായവരിലേക്ക് ഈ വാര്‍ത്ത ഷെയര്‍ ചെയ്യുക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top