മലയാളത്തിലെ പുതുമുഖ താരമായ കേതകി നാരായണന് നിര്‍മ്മിച്ച ഹൃസ്വ ചിത്രം പുറത്തിറങ്ങി. ബഡ്ഗി എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രത്തിന് വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തില്‍ അഭിനയവും തിരക്കഥയും സംവിധാനവുമൊക്കെ കേതകി തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
കല്യാണത്തിന് ശേഷം പെണ്‍കുട്ടയുടെ സ്വാതന്ത്രം ഹനിക്കപ്പെട്ട് കൂട്ടിലടയ്ക്കപ്പെട്ട പക്ഷിയോട് സാമ്യപ്പെടുത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം ഭര്‍ത്താവിന്റെ ഉപദ്രവം മൂലം സ്വന്തം സ്വപ്നങ്ങള്‍ മൂടിക്കെട്ടി താമസിക്കുന്ന പെണ്‍കുട്ടിക്ക് അപ്രതീക്ഷിതമായി കുറച്ച് നാള് സ്വാതന്ത്ര്യം കിട്ടുന്നതും അപ്പോഴുണ്ടാകുന്ന അവളുടെ ഭാവ പ്രകടനങ്ങളുമാണ് ചിത്രം പറയുന്നത്.
ചിത്രത്തിന് നെവിന് സേവ്യര്‍ ക്യാമറയും എഡിറ്റിങും നിര്‍വഹിക്കുന്നു. സംഗീതം നിഹാറാണ്. കേതകി നാരായണ്‍ മോഡല്രംഗത്തുനിന്നുമാണ് ചലച്ചിത്രരംഗത്തേക്ക് കടന്നവരുന്നത്. 2017ല്‍ ജയരാജ് സംവിധാനം ചെയ്ത വീരം എന്ന ചിത്രത്തില്‍ അഭിനയിച്ചു.2018ല്‍ അനില്‍ രാധാകൃഷ്ണമേനോന് സംവിധാനം ചെയ്ത ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്സ് എന്ന ചിത്രത്തില്‍ അഭിനയിച്ചു.
