Kerala News

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി ; യുവതിയെയും കാമുകനെയും ഹണിമൂണിനിടെ പോലീസ് പൊക്കി

തൃശ്ശൂര്‍ : കോവിഡും ലോക്ക്ഡൗണും ഒക്കെ ഭീതി പരത്തുന്നുണ്ടെങ്കിലും ഒളിച്ചോട്ടങ്ങള്‍ക്ക് യാതൊരു കുറവും സംഭവിച്ചിട്ടില്ല. വിവാഹിതരെന്നോ അല്ലാത്തവരെന്നോ വ്യത്യാസമില്ലാതെ പലരും കമിതാക്കള്‍ക്കൊപ്പം നാടുവിടുന്നതിന്റെ പല വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെ ഉപേക്ഷിച്ചു പ്രണയിക്കുന്നവനൊപ്പം പോയ യുവതി പിടിയിലായിരിക്കുകയാണ്. തൃശ്ശൂര്‍ കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശിനിയായ യുവതിയും കാമുകനുമാണ് പോലീസ് പിടിയിലായത്.

ചൊവ്വന്നൂര്‍ സ്വദേശികളായ കണ്ടിരിത്തി വീട്ടില്‍ മല്ലിക (37), പ്രണയിതാവ് പൂങ്ങാട്ട് വീട്ടില്‍ വിജീഷ് (34) എന്നിവരെ പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി. ഇരുവരെയും കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിമാന്‍ഡ് ചെയ്തു.

താന്‍ പെട്ടുവെന്നും, തന്നെ റിമാന്‍ഡ് ചെയ്യുമെന്നും മനസ്സിലാക്കിയ യുവതി ഭര്‍ത്താവിന്റെ ഒപ്പം പോകാന്‍ ശ്രമം നടത്തി. പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവതി കരച്ചിലും പിഴിച്ചിലുമായി. ഒടുവില്‍ ജയിലിലേക്ക് വിടരുത് എന്നും പറഞ്ഞ് ഭര്‍ത്താവിനെ ചേര്‍ത്തു പിടിച്ചു. പ്രണയിതാവിനെ അവസരത്തിനൊത്ത് തള്ളി പറഞ്ഞു. തന്നെ ഭര്‍ത്താവിനൊപ്പം വിടണമെന്നും, ജയിലില്‍ വിടരുതെന്നും കൈകൂപ്പി മല്ലിക അപേക്ഷിച്ചുവെങ്കിലും, ‘കുറച്ചു നാള്‍ ജയിലില്‍ കിടന്നിട്ട് വരൂ’ എന്ന് കോടതി വിധിച്ചു. ഭര്‍ത്താവിന്റെ കൂടെ പോകാന്‍ യുവതി താത്പര്യം പ്രകടിപ്പിച്ചെങ്കിലും, അത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.

മല്ലികയെ കഴിഞ്ഞ 15-ാം തീയതി മുതലാണ് കാണാതാകുന്നത്. ഇതിനെ തുടര്‍ന്ന് ഭര്‍ത്താവ് കുന്നംകുളം പോലീസില്‍ പരാതി നല്‍കി. സിഐ കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മല്ലികയുടെ പ്രണയവും, ഒളിച്ചോട്ടവും വെളിച്ചത്തായി.

തിരുവനന്തപുരം കിളിമാനൂരില്‍ നിന്നും മല്ലികയെയും പ്രണയിതാവ് വിജീഷിനെയും പോലീസ് കണ്ടെത്തി. കിളിമാനൂരില്‍ ഹണിമൂണ്‍ ആഘോഷത്തിനിടെയാണ് ഇരുവരെയും പോലീസ് തന്ത്രപരമായി പിടികൂടിയത്.
പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച കുറ്റത്തിന് മല്ലികയ്ക്കും, പ്രേരണ നല്‍കിയതിന് പ്രണയിതാവിനും എതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം കേസ് എടുത്തു. എസ്ഐമാരായ ബാബു, ജോയ്, സന്തോഷ്, എസ്.സി.പി.ഒ. ഓമന, സി.പി.ഒമാരായ വൈശാഖ്, സന്ദീപ്, മധു, സുമം തുടങ്ങിയവരും അന്വേഷണ സംഘത്തിര്‍ ഉണ്ടായിരുന്നു.

Most Popular

To Top