Entertainment

ഉലകനായകന്‍ കമല്‍ഹാസന് നായികയായി യുവതാരം കീര്‍ത്തി സുരേഷ് ; അമ്പരപ്പോടെ ആരാധകര്‍

ഉലകനായകന്‍ കമല്‍ഹാസന്‍ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. ഗൗതം മേനോന്‍ ഒരുക്കിയ ‘വേട്ടയാട് വിളയാട്’ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ കീര്‍ത്തി എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഗൗതം മേനോന്‍ കീര്‍ത്തിയോട് കഥ പറഞ്ഞതായും, താരം സമ്മതിച്ചതായുമുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്.

കമല്‍ ഈ ചിത്രത്തിനായി ആദ്യം അനുഷ്ക ഷെട്ടിയെ സമീപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ‘വേട്ടയാട് വിളയാടി’ന്റെ സീക്വല്‍ ഒരുക്കാനായി കമല്‍ഹാസന്‍ താത്പര്യം പ്രകടിപ്പിച്ചതായി ഗൗതം മേനോന്‍ നേരത്തെ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നതായും വാര്‍ത്തകളുണ്ട്.

ഇത്തരത്തില്‍ ഈഷാരി ഗണേഷിന്റെ വെല്‍സ് ഇന്റര്‍നാഷണലിനായി രണ്ട് സിനിമകളാണ് ഗൗതം മേനോന്‍ ഒരുക്കുന്നത് – സൂര്യ നായകനാകുന്ന ചിത്രം, കമല്‍ഹാസന്‍ നായകനാകുന്ന ചിത്രം.

കമല്‍ഹാസനിന്റെ കരിയറിലെ ഹിറ്റ് ചിത്രം ആയിരുന്നു ‘വേട്ടയാട് വിളയാട്’. കമല്‍ പോലീസ് വേഷത്തില്‍ എത്തിയ സിനിമയില്‍ ജ്യോതികയും കമാലിനി മുഖര്‍ജിയുമാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ചിത്രം സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.

സ്റ്റൈല്‍ മന്നന്‍ രജനികാന്ത് ചിത്രം ‘അണ്ണാത്തെ’ ആണ് കീര്‍ത്തി സുരേഷ് വേഷമിടുന്ന ഏറ്റവും പുതിയ ചിത്രം. നയന്‍താര നായികയാകുന്ന ചിത്രത്തില്‍ മീന, ഖുഷ്ബു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Most Popular

To Top