Entertainment

“സ്വന്തം ഇഷ്ടപ്രകാരമാണ് കാവേരി വേർപിരിഞ്ഞത്. ഞാൻ ഇപ്പോഴും അവളെ സ്‌നേഹിക്കുന്നു” കാവേരിയെ കുറിച്ച് ഭർത്താവ്.

കണ്ണാംത്തുമ്പി പോരാമോ എന്ന പാട്ട് അറിയാവുന്നവർ ഒന്നും കാവേരിയെ മറക്കില്ല. മലയാളിത്വം നിറഞ്ഞ പാവം മുഖത്തോടെ വന്നു ആളുകളുടെ മനസ്സിൽ ഇടം നേടിയ ഒരു പാവം കുട്ടി ആയിരുന്നു കാവേരി. തെലുങ്കിലും തമിഴിലുമൊക്കെയായി പിന്നീട് നിരവധി അവസരങ്ങൾ താരത്തിനു ലഭിച്ചു. കൂടുതലും മലയാളത്തിൽ ജഗദീഷിന്റെ നായിക ആയിരുന്നു കാവേരി. 1986 ൽ അമ്മാനം കിളി എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് കാവേരി സിനിമാഭിനയത്തിന് അരങ്ങേറ്റം നടത്തുന്നത് . പിന്നീട് ഒരുപിടി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല കാവുംഭാഗം സ്വദേശി ആണ് കാവേരി. കമലിന്റെ കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന സിനിമയിലൂടെ ആണ് ആളുകൾ ശ്രെദ്ധിക്കാൻ തുടങ്ങുന്നത്. 1996 ൽ മമ്മൂട്ടിനായകനായ ഉദ്യാനപാലകൻ എന്ന ചിത്രത്തിലെ പ്രകടനം താരത്തെ പ്രശസ്ത ആക്കി മാറ്റി. ഇരുപതോളം മലയാള ചിത്രങ്ങളിൽ താരം സാന്നിധ്യം അറിയിച്ചു .

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ ഊമ പെൺകുട്ടിയുടെ കഥാപാത്രം ശ്രെദ്ധ നേടുന്നത് ആയിരുന്നു. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും തിളങ്ങി.

2010 ൽ തെലുങ്കു സിനിമാ സംവിധായകൻ സൂര്യകിരണിന്റെ ജീവിതസഖി ആയി വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വച്ചു. പ്രശസ്ത നടി സുചിതയുടെ സഹോദരനാണ് സൂര്യ കിരൺ.
സൂര്യ കിരരണും കാവേരിയും അകന്നു ജീവിക്കുന്നു എന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. തകർന്ന ദാമ്പത്യം ആണ് ഇരുവരുടെയും എന്നാണ് വാർത്ത.

ഈ വിഷയത്തെ കുറിച്ച് സൂര്യ കിരൺ നടത്തിയ തുറന്ന് പറച്ചിലുകൾ ആണ് ഇപ്പോൾ ചർച്ചയാകുകയാണ്.
വാക്കുകൾ ഇങ്ങനെ….
” സ്വന്തം ഇഷ്ടപ്രകാരമാണ് കാവേരി വേർപിരിഞ്ഞത്. ഞാനിപ്പോഴും അവരെ സ്‌നേഹിക്കുന്നുണ്ട്. വർഷങ്ങളായി ഞങ്ങൾ ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. കാവേരിയുടെ തിരിച്ചുവരവിനായി ഞാൻ കാത്തിരിക്കുകയാണ്.
അതെ, അവൾ എന്നെ ഉപേക്ഷിച്ചുപോയെന്നത് സത്യമാണ്. പക്ഷേ ഞാൻ ഇപ്പോഴും അവളെ സ്‌നേഹിക്കുന്നു. അതെന്റെ തീരുമാനമായിരുന്നില്ല. എനിക്കൊപ്പം ജീവിക്കാൻ കഴിയില്ലെന്നാണ് അവൾ കാരണമായി പറഞ്ഞത് ”

സിനിമയിൽ കത്തി ജ്വലിച്ച് നിന്ന സമയത്തായിരുന്നു താരം വിവാഹിത ആയത്. സാധാരണ നടിമാരെ പോലെ വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തു താരം.എന്നാൽ അധികം വൈകാതെ തന്നെ കാവേരിയുടെ വിവാഹബന്ധം പരാജയമായിരുന്നു. കാവേരിയും ഭർത്താവും തമ്മിൽ വേർപിരിഞ്ഞെന്ന വാർത്തകൾ ഉയർന്നു എങ്കിലും രണ്ടുപേരും അത്തരം വാർത്തകളോട് പ്രതികരിച്ചില്ല. പുതിയ തെലുങ്ക് ബിഗ് ബോസിൽ കാവേരിയുടെ ഭർത്താവ് സൂര്യ കിരണും മത്സരർഥി ആയിരുന്നു .

 

നാഗാർജുന അവതാരകൻ ആയി എത്തുന്ന ബിഗ് ബോസ് സീസൺ 4ൽ നിന്നും ആദ്യവാരത്തിൽ തന്നെ പുറത്തു ആയിരുന്നു സൂര്യ കിരൺ. ബിഗ് ബോസിന് ശേഷം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിനിടയിലാണ് ഈ തുറന്ന് പറച്ചിൽ നടത്തിയത്.

Most Popular

To Top