Entertainment

സംവിധായകന്‍ ഗുരുദക്ഷിണയായി ആവശ്യപ്പെട്ടത് ശരീരം – കസ്തൂരി

കസ്തൂരി മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ്. താരം നടി എന്നതില്‍ ഉപരി മോഡല്‍, അവതാരക, സാമൂഹിക പ്രവര്‍ത്തക എന്നീ നിലകളിലും തിളങ്ങുകയാണ്. കസ്തൂരി മലയാള സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതയായത് ‘രഥോത്സവം’, ‘അനിയന്‍ ബാവ ചേട്ടന്‍ ബാവ’ തുടങ്ങിയ നിരവധി സിനിമകളിലൂടെയാണ്. സാമൂഹിക മാധ്യമങ്ങളില്‍ സിനിമാ ലോകത്തെ ലൈംഗിക ചൂഷണങ്ങളെ കുറിച്ച് കസ്തൂരി നടത്തിയ പ്രസ്താവന വീണ്ടും വൈറലാവുകയാണ്.

കസ്തൂരിയുടെ വാക്കുകളിലേക്ക്, ‘അദ്ദേഹം ഒരു നിര്‍മ്മാതാവ് ആയിരുന്നു. എനിക്ക് ഒരുപാട് മോഹന വാഗ്ദാനങ്ങള്‍ നല്‍കി എന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിക്കുകയാണ് ചെയ്തത്.

പക്ഷെ അയാളുടെ പ്രായം ഓര്‍ത്ത് കൂടുതല്‍ ഒന്നും എനിക്ക് പറയാന്‍ കഴിഞ്ഞില്ല. സ്ത്രീകളുടെ അനുവാദം ഇല്ലാതെ അവരെ തങ്ങളുടെ കിടപ്പുമുറിയിലേക്ക് ക്ഷണിക്കുന്ന ഇത്തരം സംവിധായകരും നിര്‍മ്മാതാക്കളും ആണ് നമ്മുടെ സിനിമാ മേഖലയുടെ ശാപം.

ഞാന്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ കാലത്ത് ആയിരുന്നു മറ്റൊരു സംഭവം. ഒരു തുടക്കക്കാരിയുടെ പതര്‍ച്ച ഇല്ലാതെ ആ കാര്യത്തെ കൂളായി തന്നെ ഞാന്‍ ഡീല്‍ ചെയ്തു. ഞാന്‍ അഭിനയിച്ച ചിത്രത്തിന്റെ സംവിധായകന്റെ ഭാഗത്തു നിന്നാണ് എനിക്ക് മോശം സമീപനം ഉണ്ടായത്. എന്നോട് ഗുരുദക്ഷിണയായി അദ്ദേഹം ആവശ്യപ്പെട്ടത് എന്റെ ശരീരമാണ്.

‘ഗുരുദക്ഷിണ പല വിധത്തില്‍ ഉണ്ടല്ലോ’ എന്ന് ഒക്കെ അദ്ദേഹം ഇടയ്ക്കിടയ്ക്ക് എന്നോട് പറഞ്ഞിരുന്നു. ആദ്യം ഒന്നും എനിക്ക് അദ്ദേഹം ഉദ്ദേശിച്ച കാര്യം മനസ്സിലായിരുന്നില്ല. എന്നാല്‍ എനിക്ക് കാര്യം മനസ്സിലായപ്പോള്‍ അയാള്‍ക്ക് ചുട്ട മറുപടി തന്നെ ഞാന്‍ കൊടുത്തു. പിന്നീട് അദ്ദേഹം എന്നോട് സംസാരിച്ചിട്ടേ ഇല്ല.’

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top