Entertainment

മനുഷ്വത്വം ഉള്ള യൂട്യൂബർ…ഡെലിവറി ബോയിക്ക് ഒരു ലക്ഷം രൂപ ടിപ്പ് കൊടുത്ത് ആണ് കാർത്തിക്ക് വീണ്ടും സോഷ്യൽ മീഡിയയിൽ സ്റ്റാർ ആകുന്നത്

മനുഷ്വത്വം ഉള്ള യൂട്യൂബർ

യൂട്യൂബിൽ ലക്ഷകണക്കിന് ആരാധകരുള്ള ഒരു വ്ലോഗർ ആണ് കാർത്തിക്. ആരുടേയും മലയാളികളുടെ വിദൂര സ്വപ്നങ്ങളിൽ പോലും യൂട്യൂബ് ചാനൽ ഉണ്ടാക്കി വരുമാനം നേടാം എന്നൊരു ചിന്ത ഇല്ലാത്ത നേരത്ത് ആണ് 2017 ഇൽ ആദ്യം ആയി കാർത്തിക്ക് ഒരു യൂട്യൂബ് ചാനൽ തുടങ്ങുന്നതും അതിൽ നിന്ന് ലക്ഷങ്ങൾ വരുമാനം ഉണ്ടാകുന്നതും. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയാണ് കാർത്തിക്.

അടുത്ത കാലത്ത് കാർത്തിക് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ച ആകുക ആണ്. ഒരു
ഡെലിവറി ബോയിക്ക് ഒരു ലക്ഷം രൂപ ടിപ്പ് കൊടുത്ത് ആണ് കാർത്തിക്ക് വീണ്ടും സോഷ്യൽ മീഡിയയിൽ സ്റ്റാർ ആകുന്നത്.അഖിൽ ദാസ് എന്ന ഡെലിവറി ബോയ്ക്ക് ആണ് കാർത്തിക് ഒരു ലക്ഷം രൂപ ടിപ്പായി നൽകിയത്. ടെക്നോ പാർക് ടുഡേ എന്ന ഒരു ഫേസ്ബുക്ക് പേജാണ് ഈ വാർത്ത പുറത്തേക്ക് വിട്ടത് .

 

ടെക്നോ പാർക് ടുഡേ പേജിൽ പറയുന്ന കാര്യം ഇങ്ങനെ….

കാർത്തിക് സൂര്യ എന്ന യൂട്യൂബറാണ് കൊച്ചിയിലെ ഡെലിവറി ബോയിക്ക് 1 ലക്ഷം രൂപ ടിപ്പ് നൽകിയത്. ഡെലിവറി ബോയിക്ക് 1 ലക്ഷം രൂപ ടിപ്പ് കിട്ടിയാൽ എന്തു സംഭവിക്കും എന്നറിയാൻ വേണ്ടിയാണ് കാർത്തിക് ഇത്തരത്തിൽ ഒരു പരീക്ഷണം നടത്തിയത്. കൊച്ചി സ്വദേശിയായ അഖിൽദാസ് എന്ന ഡെലിവറി ബോയിക്കാണ് 1 ലക്ഷം രൂപ ലഭിച്ചത്.

അഖിൽ ഹരിദാസ് എന്ന ഡെലിവറി ബോയിയാണ് ഓർഡർ സ്വീകരിച്ചത്. 36 മിനിട്ടുകൾക്ക് ശേഷം തമ്മനത്തെ വീട്ടിലേക്ക് അഖിൽ ജ്യൂസുമായി എത്തി. വാതിക്കൽ നിന്ന അഖിലിനെ കാർത്തിക്കും സുഹൃത്തുക്കളും വീട്ടിനുള്ളിലേക്ക് വിളിച്ചു കയറ്റി. അൽപ്പ നേരം കണ്ണടച്ച് നിൽക്കുവാനും കൈ നീട്ടാനും അവശ്യപ്പെട്ടു. തെല്ലൊന്നമ്പരന്ന അഖിൽ എന്തിനാണ് എന്ന് ചോദിച്ച് ആദ്യം മടിച്ചു നിന്നെങ്കിലും കണ്ണടച്ചു നിന്നു. ഈ സമയം കാർത്തിക് 100 രൂപയുടെ 10 നോട്ടു കെട്ടുകൾ കയ്യിൽ വച്ചു കൊടുക്കുയായിരുന്നു.

ഏറെ നാളായി ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ പണം ഇല്ലാത്തതിനാൽ നീണ്ടു പോകുകയായിരുന്നു. പലരോടും ആവശ്യം ഉന്നയിച്ചെങ്കിലും അധികം സബ്സ്‌ക്രൈബേഴ്സ് ഇല്ലാത്തതിനാൽ 1 ലക്ഷം രൂപ മുടക്കാൻ ആരും തയ്യാറായിരുന്നില്ല. അതിനിടയിലാണ് ഒരു ആപ്ലിക്കേഷന്റെ അധികൃതരുമായി ഇക്കാര്യം സംസാരിക്കുകയും അവർ പണം നൽകുകയും ചെയ്തത്. അങ്ങനെയാണ് 9 ന് കൊച്ചിയിൽ വച്ച് ഷൂട്ട് ചെയ്തത്. ഇന്ത്യയിൽ തമിഴ്‌നാട്ടിൽ മാത്രമാണ് മുൻപ് ഒരു വ്ളോഗർ ഇത്തരത്തിൽ ഡെലിവറി ബോയ്ക്ക് ടിപ്പ് കൊടുത്തിട്ടുള്ളത്. 50,000 രൂപയായിരുന്നു. ആദ്യമായാണ് 1 ലക്ഷം രൂപ ഒന്നിച്ച് ഒരാൾക്ക് നൽകുന്നത്. -; കാർത്തിക് പറഞ്ഞു.

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള വ്ളോഗറാണ് കാർത്തിക്. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ കാർത്തിക് 2017 ലാണ് കാർത്തിക് സൂര്യ എന്ന വ്ളോഗ് ആരംഭിക്കുന്നത്. ടെക്ക്നോപാർക്കിലെ ഒരു കമ്പനിയിലെ ബിസിനസ് ഡെവലപ്പ് മാനേജർ ജോലി ഉപേക്ഷിച്ചാണ് വ്ളോഗറായത്. ഡൽഹിക്ക് പോയപ്പോൾ ലുങ്കി ഉടുത്തു കൊണ്ട് ഫ്ളൈറ്റിലും മെട്രോയിലും യാത്ര ചെയ്തത് വലിയ ഹിറ്റായിരുന്നു. പിന്നീട് ഒരു ലക്ഷം ഒരു രൂപ നാണയം കൊടുത്ത് ഐഫോൺ വാങ്ങിയ വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Most Popular

To Top