Kerala News

കരിപ്പൂരിൽ വിമാനം തെന്നി മാറി ; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തെന്നി മാറി നിരവധി യാത്രക്കാർക്ക് പരിക്ക്. പൈലറ്റ് ഉൾപ്പെടെ മൂന്നു പേർ മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പരിക്കേറ്റവരുടെ നില ഗുരുതരമാന്നെന്നാണ് കൊണ്ടോട്ടി സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചത്.

എയർ ഇന്ത്യ എക്സ്പ്രെസ്ന്റെ 1344 വിമാനമാണ് അപകടത്തിൽ. റൺ വേയിൽ ഇറങ്ങുന്നതിനിടെ വിമാനം തെന്നി മാറുകയായിരുന്നു, ശേഷം 40-50 അടി താഴ്ചയിലേക്ക് വീണ് തകർന്നു. വിമാനത്തിൽ 170 ൽ ഏറെ പേർ ഉണ്ടായിരുന്നു എന്നാണ് വിവരം. റൺവേയിൽ ഇറങ്ങിയ വിമാനം മുന്നോട്ട് പോയി എന്നാണ് എയർ ഇന്ത്യ വൃത്തങ്ങൾ അറിയിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ വിമാനം രണ്ടായി പിളർന്നിരുന്നു.

ശക്തമായ മഴ ആയതിനാൽ റൺവേ വ്യക്തമല്ലായിരുന്നുവെന്നും, അകാരണത്താലാകും വിമാനം തെന്നിയതെന്നും അധികൃതർ പറയുന്നു.ടേബിൾ ടോപ് റൺവേ ആയതിനാൽ വിമാനം നിയന്ത്രിക്കാനായില്ലെന്നാണ് വിവരം.

Most Popular

To Top