ഈ കാലുകൾ നിങ്ങളെ ചവിട്ടി കൂട്ടാനുള്ളതാണ് എന്നതിനു ശേഷമെ അമേയയുടെ പുതിയ ചിത്രങ്ങൾ ..!! തലക്കെട്ട് നിങ്ങളുടെ പരിമിതി നിങ്ങളുടെ ചിന്തകൾ ആണ്…!!!!
മോഡലിംഗിൽ വളരെ അധികം സജീവമായ ഒരു താരമാണ് അമേയ മാത്യു. ഒരു പഴയ ബോംബ് കഥ , ആട് 2 എന്നിങ്ങനെ കുറച്ച ചില സിനിമകളിൽ അഭിനയിട്ടുണ്ട് എങ്കിലും അമേയയെ ശ്രദ്ധേയമാക്കിയത് കരിക്കാണ്. കരിക് വെബ്സീരീസിലേക് വന്ന് തുടർന്ന് ഇത്രയും വലിയ രീതിയിൽ ജനശ്രദ്ധ ആകർഷിച്ച മറ്റൊരു താരം ഇല്ല .
മോഡലിംഗിൽ എന്ന പോലെ സോഷ്യൽ മീഡിയകളിലും വളരെ അധികം സജീവമായ താരം തന്റേതായ അഭിപ്രായങ്ങൾ തുറന്നു പറയുന്ന ഒരു നടികൂടിയാണ്. അനശ്വരയുടെ ചിത്രങ്ങക് വിവാദമായപ്പോഴും അതിൽ പങ്കാളിയായി അമേയയും തന്റെ ചിത്രങ്ങൾ പങ്കു വെച്ചിരുന്നു. എന്നും തന്റെ പുതിയ ചിത്രങ്ങൾ കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കുന്ന അമേയ ഇത്തവണയും പതിവ് തെറ്റിച്ചില്ല.
ഇത്തവണ പങ്കുവെച്ച ചിത്രത്തിന് അമേയ തലക്കെട്ട് നൽകിയത് ” നിങ്ങളുടെ പരിമിതികൾ നിങ്ങളുടെ ചിന്തകൾ ആണ് ഓരോ തവണ പിന്മാറണം എന്നു തോന്നുന്പോഴും ആലോചിക്കുക നിങ്ങൾ ആരാണെന്നു.” എന്നാണ്. നിമിഷ നിറങ്ങൾ കൊണ്ടാണ് അമേയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായത്.
അനശ്വരയുടെ ചിത്രങ്ങൾ വിവാദമായപ്പോൾ അമേയ അടക്കമുള്ള താരങ്ങളും തങ്ങളുടെ പ്രതിഷേധങ്ങളും ആയി രംഗത്തു വന്നിരുന്നു. ഈ കാലുകൾ നിങ്ങളെ ചവിട്ടി കൂട്ടാനും കൂടെ ഉള്ളതാണ് എന്നും പറഞ്ഞായിരുന്നു സദാചാരവധികൾക്ക് അമേയ മറുപടി പറഞ്ഞത്.
