My Home

ഇങ്ങനെയൊക്കെ മാറ്റാന്‍ കഴിയുമോ? അതും 28 വര്‍ഷങ്ങള്‍ക്ക് ശേഷം!

ഡിസൈനര്‍ ഷഫീക്കിനെ കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്ലിലുള്ള അബ്ദുള്‍ ഖാദര്‍ ഹാജിയുടെ റഹ്മത്ത് മഹല്‍ എന്ന വീട് 28 വര്‍ഷങ്ങള്‍ക്ക് ശേഷം മകള്‍ ഡോ. റഹിഷത്ത് സബീല്‍ കൊളോണിയല്‍ ഡിസൈനിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സമീപിക്കുന്നത്. കൊളോണിയല്‍ ഡിസൈനിനോട് ലണ്ടനില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് താത്പര്യം കൂടുതല്‍ ആയിരുന്നു. ഈ മാറ്റം കൊണ്ടുവരാന്‍ എലവേഷനില്‍ കൊണ്ടുവരേണ്ട മാറ്റം വെല്ലുവിളി ഉയര്‍ത്തുന്നതായിരുന്നു. ട്രസ് വര്‍ക്ക് റൂഫുകള്‍ക്ക് നല്‍കി ഓടു വിരിച്ചു. കര്‍വ്ഡ് ആയിരുന്ന ഡിസൈന്‍ ഫ്ലാറ്റ് ആക്കി എടുത്തു. കൊളോണിയല്‍ ആകൃതിയിലേക്ക് ജനലുകള്‍ക്ക് വെള്ള നിറം നല്‍കി മാറ്റിയെടുത്തു. വീട്ടില്‍ 2007ല്‍ മുറികള്‍ കൂട്ടിച്ചേര്‍ത്തിരുന്നെങ്കിലും ഇടങ്ങള്‍ തമ്മില്‍ പരസ്പരബന്ധം ഇല്ലാത്ത അവസ്ഥയായിരുന്നു. പ്രധാന വെല്ലുവിളി ഈ കുറവ് പരിഹരിക്കലായിരുന്നു. പഴയ വീടിന്റെ പല ഭാഗങ്ങളിലും മരവുമായി ബന്ധപ്പെടുത്തിയുള്ള ബിസിനസ്സ് നടത്തിയിരുന്ന അബ്ദുള്‍ ഖാദര്‍ ഹാജി ധാരാളം മരം ഉപയോഗപ്പെടുത്തിയിരുന്നു. സ്വീകരിച്ച ഡിസൈന്‍ അവയെല്ലാം പുനഃരുപയോഗിച്ചുകൊണ്ടുള്ളത് ആയിരുന്നു.

ഫോയറിലേക്കാണ് വാതില്‍ തുറന്നാല്‍ എത്തുക. സ്വീകരണമുറിയും ഫോയറുമായി ബന്ധിപ്പിച്ച് ഒരു പാര്‍ട്ടീഷന്‍ ഡിസൈന്‍ ഫോയര്‍ ഏരിയ ഒന്ന് മുഖം മിനുക്കി എടുക്കുന്നതിനായി നല്‍കി. വീടിന് പ്രധാനവാതില്‍ തുറക്കുമ്പോള്‍ തന്നെ കാണുന്ന ഈ ഡിസൈന്‍ ഒരു പുതിയ ഭാവം നല്‍കി. ഫര്‍ണിഷിങ്ങ് സ്ക്വയര്‍ പൈപ്പും റബ്വുഡ്ഡും ഉപയോഗിച്ചായിരുന്നു.

വളരെ വിശാലമായ ഒരു സോഫയാണ് സ്വീകരണമുറിയില്‍ നല്‍കിയത്. ഇത് വലിയ കുടുംബം ആയതുകൊണ്ട് അവര്‍ക്ക് ഉപയോഗപ്രദമായി. മിനിമലിസ്റ്റിക്കായ ഡിസൈനാണ് സീലിങ്ങില്‍ നല്‍കിയത്. ടെക്സ്ച്ചര്‍ ഫിനിഷ് ചുവരുകള്‍ക്ക് നല്‍കി.

ഒരു കോര്‍ട്ട്യാര്‍ഡ് സ്വീകരണമുറിയുടെ വശത്തായി ക്രമീകരിച്ചു. നിസ്കാര മുറിയും അതിനോട് ചേര്‍ന്നുതന്നെ ഉണ്ട്. ഊണുമേശ ക്രമീകരിച്ചപ്പോള്‍ ഒരു ഭാഗത്ത് ബെഞ്ചും മറുഭാഗത്ത് കസേരകളുമാണ് സെറ്റ് ചെയ്തത്.

മുന്‍പത്തെ അടുക്കള ഒട്ടും സൗകര്യമില്ലാതെ വീര്‍പ്പുമുട്ടിയ അവസ്ഥയില്‍ ആയിരുന്നു. അതിനെ കുറച്ചു ഭാഗങ്ങള്‍ പൊളിച്ച് മാറ്റി വലിയ അടുക്കളയാക്കി മാറ്റി എടുത്തു. കിച്ചണും ഡൈനിങ്ങും മുന്‍വശത്തെ ഡൈനിങ്ങ് ഹാളില്‍ നിന്നും ഓപ്പണിങ്ങ് നല്‍കി പരസ്പരം ബന്ധിപ്പിച്ചു. അടുക്കളയുടെ ഫര്‍ണിഷിങ്ങ് മറൈന്‍ പ്ലൈ+ പിയു ഫിനിഷിലാണ്.

കിടപ്പുമുറികള്‍ ഇടച്ചുവരുകള്‍ കൂട്ടിയെടുത്ത് വിശാലമാക്കി. മുകളിലെ ഹാളില്‍ ഉണ്ടായിരുന്ന പഴയ മേശയും കസേരയും പോളിഷ് ചെയ്ത് പുതുക്കിയെടുത്തു. ജിപ്സം സീലിങ്ങില്‍ കോവ് ലൈറ്റ് കൊടുത്ത് ഇവിടെ ഭംഗിയാക്കി. വീടിന്റെ എല്ലാ ഭാഗത്തും അങ്ങനെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചു.

വീട്ടുകാര്‍ ആഗ്രഹിച്ചതുപോലെ വീടിന്റെ പണി പൂര്‍ത്തിയായപ്പോള്‍ അകത്തളങ്ങളില്‍ പരസ്പരബന്ധം കൊണ്ടുവരാനായി. അല്‍പം കൂടി വിശാലത കൈവന്നു. ക്രോസ് വെന്റിലേഷനും സുഗമമായി.

മാറ്റങ്ങള്‍

  • പഴയ കിടപ്പുമുറി പഴയ സ്വീകരണമുറിയോടു കൂടെ കൂട്ടിച്ചേര്‍ത്ത് വിശാലമാക്കി.
  • പഴയ ഫ്ലോറിങ്ങിന് പകരം മാറ്റ് ഫിനിഷുള്ള വിട്രിഫൈഡ് ടൈലുകള്‍ നല്‍കി.
  • കൊളോണിയല്‍ ശൈലിയിലേക്ക് സിറ്റൗട്ടിലെ കൈവരികള്‍ മാറ്റിയെടുത്തു.
  • അറ്റാച്ഡ് ബാത്ത്റൂം സൗകര്യം ഒരുക്കി.
  • ഓപ്പണ്‍ ശൈലിയിലേക്ക് അടുക്കള മാറ്റിയെടുത്തു.
  • വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ മുറ്റത്തുള്ള കിണറിനു ചുറ്റും ഒരുക്കി.

പ്രോജക്റ്റ് വിവരങ്ങള്‍

ലൊക്കേഷന്‍ – ചക്കരക്കല്ല്, കണ്ണൂര്‍
ഉടമസ്ഥ – ഡോ. റഹിസത്ത് സബീല്‍
ഡിസൈനര്‍ – ഷഫീക്ക് എം.കെ
ദയ വുഡ്സ്, മഞ്ചേരി
മൊബൈല്‍ നമ്പര്‍ – 9745220422

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top