കണ്ണൂർ : കോവിഡ് വ്യാപനം സംസ്ഥാനമൊട്ടാകെ അതിരൂക്ഷമായ നിലയിൽ തുടരുകയാണ്. എന്നാൽ കണ്ണൂർ ജില്ലാ അതിനെ എല്ലാം അതിജീവിച്ചു മുന്നോട്ട് കുതിക്കുകയാണ്. രോഗമുക്തരുടെ എണ്ണം കൂടുന്നത് ജില്ലാ ഭരണകൂടത്തിനും ആരോഗ്യപ്രവർത്തകർക്കും ആശ്വാസമേക്കുന്നു. ജില്ലയിലെ വിവിധ ആശുപത്രികളിലും, ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന 41 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇതോടെ ആകെ 890 പേരാണ് ജില്ലയിൽ രോഗമുക്തി നേടിയത്.
എന്നാൽ 484 പേർ ജില്ലയിൽ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. 7 പേർ മരണപ്പെടുകയും ചെയ്തു. അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന 16 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 2 ആരോഗ്യ പ്രവര്‍ത്തകര്‍, കൂടാതെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 27 പേരുമാണ് ഇന്നലെ രോഗമുക്തി നേടിയത്.
Cover Photo: Mathrubhumi
