Entertainment

കണ്ണും കണ്ണും കൊളളയടിത്താല്‍ തെലുങ്കിലും ഹിറ്റ്; ദുല്‍ഖറിനെ ഏറ്റെടുത്ത് റ്റോളിവുഡ്‌

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച തമിഴ് ചിത്രമായിരുന്നു കണ്ണും കണ്ണും കൊളളയടിത്താല്‍. തമിഴിവെ ദുല്‍ഖറിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. ഹിറ്റ് ചിത്രമായിരുന്നു ഇത്. ഇതോടെ തമിഴ് പ്രേക്ഷകര്‍ ദുല്‍ഖറിനെ നെഞ്ചിലേറ്റി.

നിത്യ നായികയായി എത്തിയ ഒകെ കണ്‍മണി ആയിരുന്നു ദുല്‍ഖറിന്റെ ആദ്യ തമിഴ് ചിത്രം. ഇത് വന്‍ ഹിറ്റായിരുന്നു. കണ്ണും കണ്ണും കൊളളയടിത്താല്‍ ചിത്രം സംവിധാനം ചെയ്തത് നവാഗത നായ ദേസിംഗ് പെരിയസാമിയാണ്.

ദുല്‍ഖറിനൊപ്പം ചിത്രത്തില്‍ അഭിനയിച്ച മറ്റു താരങ്ങള്‍ റിതു വര്‍മ്മ, രക്ഷന്‍, നിരഞ്ജിനി തുടങ്ങിയവരായിരുന്നു. ചിത്രത്തിന് കേരളത്തിലും മികച്ച വിജയമായിരുന്നു. ചിത്രം തിയ്യേറ്ററര്‍ റിലീസിന് പിന്നാലെ ഒടിടി പ്ലാറ്റ്‌ഫോമിലും റിലീസാക്കിയിരുന്നു.

തെലുങ്കിലേയ്ക്ക് ഈ ചിത്രം റിമേക്ക് ചെയ്തിരുന്നു. കണ്ണുലു കണ്ണുലു ദൊച്ചയന്തേ എന്ന പേരിലായിരുന്ന ചിത്രം തെലുങ്കിലെത്തി യപ്പോഴും വന്‍ സ്വീകരണമാണ് ലഭിച്ചത്. തെലുങ്കിലെ ടിആര്‍പി റേറ്റിങ്ങില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ്.

7.1 ആണ് ചിത്രത്തിന്റെ ടിആര്‍പി റേറ്റിംഗ്. തെലുങ്കിലേക്ക് ഡബ്ബ് ചെയ്യുന്ന ഒരു ചിത്രത്തിന്റെ എറ്റവും ഉയര്‍ന്ന റേറ്റിംങ്ങ് ആണിത് എന്ന പ്രത്യേകതയും ഈ ദുല്‍ഖര്‍ ചിത്രത്തിനുണ്ട്. ആന്റോ ജോസഫും വിയാകോം 18 സ്റ്റുഡിയോസും ചേര്‍ന്നാണ് ഈ ഹിറ്റ് ചിത്രം നിര്‍മ്മിച്ചത്.

Most Popular

To Top