Entertainment

ബുള്ളിവുഡ് ഗ്യാങ്ങിലെ പുരുഷന്മാരും സ്ത്രീകളും എനിക്ക് എതിരാണ്.ഞാനൊരു രജ്പുത് സ്ത്രീയാണ്. ഞാൻ എന്റെ അരക്കെട്ട് ഇളക്കില്ല,

“കങ്കണയെ പോലെ ഐറ്റം ഡാൻസുകാരിയായ ഒരു സ്ത്രീക്ക് പ്രതിഷേധിക്കുന്നവരുടെ ആത്മാഭിമാനം എന്താണെന്ന് അറിയില്ല”
താരസുന്ദരി ആയ കങ്കണ റണാവത്തിനെ കുറിച്ച് ഒരാൾ ട്വിറ്ററിൽ പറഞ്ഞ വാക്കുകൾ ആണ് ഇവ. പറഞ്ഞത് മറ്റാരും അല്ല.കോൺഗ്രസ് മന്ത്രി സുഖ്ദേവ് പെൻസി ആയിരുന്നു താരത്തിനെ വിമർശിചിച്ചത്. ഈ ട്വീറ്റ്‌ പെട്ടന്ന് തന്നെ വൈറൽ ആയിരുന്നു. കർഷക സമരത്തിൽ കേന്ദ്ര സർക്കാരിനെ പിന്തുണച്ചു കങ്കണ. അതിന്റെ പ്രതിഫലനം ആയിരുന്നു പെൻസയുടെ ട്വീറ്റ്.

 

തനിക്ക് ഇതേ തുടർന്ന് പല ബ്രാന്റുകളുടെ അമ്പാസിഡർ പതവി വരെ നഷ്ടമായെന്ന് കങ്കണ പറഞ്ഞു. ഇപ്പോൾ പെൻസയുടെ ട്വീറ്റിനു പ്രതികരണം ആയി രംഗത്ത് വന്നിരിക്കുക ആണ് കങ്കണ. പകരത്തിനു പകരം എന്ന പോലെ ട്വിറ്റിൽ കൂടി തന്നെ ആയിരുന്നു കങ്കണയുടെയും പ്രതികരണം വാക്കുകൾ ഇങ്ങനെ….

“ഈ വിഡ്ഡി ആരായാലും ശരി ഞാൻ ദീപികയോ കത്രീനയോ ആലിയയോ അല്ലെന്ന് അയാൾക്ക് അറിയുമോ? ഐറ്റം ഡാൻസ് ചെയ്യാൻ വിസമ്മതിച്ച ഒരേ ഒരു നടിയാണ് ഞാൻ, അതുപോലെ ഖാൻമാരുടെയും കുമാറിന്റെയും ബിഗ് ഹീറോ സിനിമ ചെയ്യാൻ വിസമ്മതിച്ച നടിയാണ്.
അതോടെയാണ് ബുള്ളിവുഡ് ഗ്യാങ്ങിലെ പുരുഷന്മാരും സ്ത്രീകളും എനിക്ക് എതിരായത്. ഞാനൊരു രജ്പുത് സ്ത്രീയാണ്. ഞാൻ എന്റെ അരക്കെട്ട് ഇളക്കില്ല,ഞാൻ എല്ലൊടിക്കും. ”

Most Popular

To Top