Entertainment

കനികയുടെ സിനിമ കരിയര്‍ തകര്‍ത്തത് അമ്മ ദേവികയോ? വെളിപ്പെടുത്തലുമായി നിരൂപകന്‍

കനക എന്ന നടിയെക്കുറിച്ച് പ്രേക്ഷകരോട് പ്രത്യേകം പറയേണ്ട തില്ലല്ലോ. ആദ്യ മലയാള ചിത്രമായ ഗോഡ്ഫാദര്‍ തന്നെ വന്‍ വിജയമാ യിരുന്നു. പിന്നീട് കൈ നിറയെ ചിത്രങ്ങള്‍ ലഭിച്ചു. മലയാ ളത്തിന് പുറമേ തമിഴിലും തന്റെ സാന്നിധ്യം തെളിയിച്ച കനക ആ കാലത്തെ മുന്‍ നിര നായികയായിരുന്നു. സിനിമയില്‍ നിന്ന് പിന്‍ വാങ്ങിയ കനക കാലങ്ങള്‍ക്ക് ശേഷം വാര്‍ത്തകളില്‍ നിറഞ്ഞി രുന്നു. ക്യാന്‍സറാണെന്നും താരം മരിച്ചുവെന്നുമുള്ള വാര്‍ത്തകള്‍ ധാരാളം വ്യാജ വാര്‍ത്തകള്‍ ഒരു കാലത്ത് വന്നിരുന്നു. അതിനെ തിരെ താരവും രംഗത്ത് വന്നു. തന്റെ അച്ചനാണ് ഇത്തരം വാര്‍ത്തകള്‍ക്ക പിന്നിലെന്നാ പറഞ്ഞാണ് താരം രംഗത്തെത്തിയത്. ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തി ലാണ് കനക തന്റെ കുടുംബജീവിതത്തിലെ ദുരനുഭവങ്ങള്‍ പങ്കു വച്ചത്.

തനിക്ക് മാനസിക രോഗമുണ്ടെന്ന വാര്‍ത്ത പരത്തിയതും സ്വന്തം അച്ഛന്‍ ദേവദാസ് ആണ്. അദ്ദേഹം പറഞ്ഞ ചില കാര്യങ്ങള്‍ അനുസരിക്കാതിരുന്നതിന്റെ പകയായിരുന്നു കാരണം. അതുകൊണ്ടും അവസാനിച്ചില്ല. താന്‍ മയക്കുമരുന്നിനും അടിമയാണെന്നു കുപ്രചാരണം നടത്തി. അമ്മ മോശം സ്ത്രീയാണെന്നും പറഞ്ഞു. ആലപ്പുഴയിലെ കാന്‍സര്‍ സെന്ററില്‍ തന്നെ കണ്ടെന്നുമൊക്കെയായിരുന്നു വാര്‍ത്ത. വിയറ്റ്‌നാം കോളനിയുടെ ചിത്രീകരണത്തിനായി ഒരു തവണ മാത്രമാണ് താന്‍ ആലപ്പുഴയില്‍ പോയത്. എന്നാല്‍ കനകയുടെ സിനിമാ ജീവിതെ നശിപ്പിച്ചത് കനകയുടെ അമ്മ ആയിരുന്നുവെന്ന് പ്രശസ്ത സിനിമാ നിരൂപകന്‍ പറയുകയുണ്ടായി.

അത് സത്യമാണെന്ന് കണ്ടെത്തുന്ന തരത്തില്‍ പിന്നീട് കനകയില്‍ നിന്നും സ്ഥിരീകരണവും ഉണ്ടായി. തെലുങ്കിലും തമിഴിലും സജീവമായിരുന്ന ആദ്യ കാല നടി ദേവികയുടെ മകളാണ് കനക. തെലുങ്കിലും തമിഴിലുമൊക്കെ നമ്പര്‍ വണ്‍ നായികയായി ദേവിക മാറിയത് പെട്ടന്നായിരുന്നു. അഭിനയ രംഗത്ത് നിന്ന് മാറി പിന്നീട് ദേവിക ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് തിരിഞ്ഞു. അക്കാലത്ത് ഗംഗൈ അമരന്റെ ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുകണ്ട് അദ്ദേഹത്തെ നായകനാക്കി സിനിമ നിര്‍മിക്കണം എന്ന ആഗ്രഹത്തോടെ കനകയെയും കൂട്ടി ദേവിക ഗംഗൈ അമരനെ കാണാന്‍ പോയി. തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലായിരുന്ന ഗംഗൈ അമരന്‍ തന്റെ സിനിമയ്ക്ക് പറ്റിയ നായികയെ കൂടി അന്വേഷിക്കുന്ന സമയം കൂടിയായിരുന്നു.

കനകയെ കണ്ട് ഇഷ്ടമായ ഗംഗൈ അമരന്‍ തന്റെ ‘കരകാട്ടക്കാരന്‍’ എന്ന ചിത്രത്തില്‍ നായികയായി ഉറപ്പിക്കുന്നു. ഈ ചിത്രത്തില്‍ അഭിനയിക്കുമ്പോഴും ദേവിക കര്‍ശനമായ നിബന്ധനകളാണ് വെച്ചിരുന്നത്. ഒരുവിധത്തില്‍ എല്ലാം സഹിച്ചാണ് ഗംഗൈ അമരന്‍ തന്റെ ചിത്രം തന്നെ പൂര്‍ത്തിയാക്കിയത്. ആദ്യ ചിത്രം തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ ഭാഗ്യനായിക എന്ന പേരും കനകയ്ക്ക് കിട്ടി.

അതോടെ അമ്മയുടെ നിബന്ധനകളും പെരുമാറ്റവും കനകയിലും സ്വാധീനമുണ്ടാക്കി. കൂടാതെ കനകയ്ക്ക് തുടര്‍ന്ന് വന്ന എല്ലാ സിനിമകളിലും ദേവിക അനാവശ്യമായി ഇടപെട്ടു. അത് നിര്‍മ്മാതാക്കള്‍ക്കും തലവേദനയായി മാറിയതോടെ നിരവധി നല്ല അവസരങ്ങളും കനകയ്ക്ക് നഷ്ടമായിരുന്നു. ക്രമേണ സിനിമയില്‍ നിന്നും പൂര്‍ണ്ണമായും ഔട്ടായ കനകയെ പിന്നെയാരും അന്വേഷിച്ചില്ലെന്നും നിരൂപകന്‍ പറഞ്ഞിരുന്നു.

Most Popular

To Top