മലയാളത്തിൽ മികച്ച നായികമാരുടെ ലിസ്റ്റ് എടുക്കുകയാണെങ്കിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരാളാണ് കനിഹ. ഇപ്പോൾ അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായ താരം തന്റെ വർക് ഔട്ട് വിഡിയോകളും ചിത്രങ്ങളും ഒക്കെ പങ്കു വെക്കാറുണ്ട്.
ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ കനിഹ പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു തരത്തിലുള്ള മേക് അപ്പ് ഓ നല്ല കോസ്റ്റുമോ ഒന്നുമില്ലാതെ ഒരു കളർഫുള്ളുമില്ലാതെ. വേറെ ബ്രാൻഡ് സാധങ്ങളോ ഒന്നുമില്ലാതെ ഇതാണ് യഥാർത്ഥ ഞാൻ എന്നും എന്നെ നിങ്ങൾക്ക് പരിചയപെടുത്തണം എന്നും എനിക്ക് തോന്നി എന്നും കനിഹ പങ്കുവെച്ചു.
അഭിനയത്തിൽ നിന്ന് വിട്ടുനിന്ന കനിഹ ഇപ്പോൾ വീട്ടുകാര്യങ്ങളിൽ ശ്രദ്ധ നടത്തി ജീവിക്കുകയാണ്. തമിഴിലും തെലുഗിലും മലയാളത്തിലും ഒരുപോലെ സാനിധ്യം അറിയിച്ച. കഴിവ് തെളിയിച്ച കനിഹ നിരവധി സിനിമകളിൽ അഭിനയിക്കുകയും ഡബ്ബ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഇടക്ക് ആണ് കനികയുടെ വർക് ഔട്ട് വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായത്.
