Entertainment

‘കല്യാണം കഴിക്കുന്നോ ഇല്ലയോ എന്നതൊരു സംഭവമല്ല’ ; കനി

നടി മോഡൽ എന്നീ മേഖലകളിൽ പ്രശസ്തയായ കനി കുസൃതിയെ അറിയാത്തവർ വിരളം ആയിരിക്കും. സാമൂഹ്യ പ്രവര്‍ത്തകരായ മൈത്രേയന്റെയും ഡോ എകെ ജയശ്രീയുടെയും മകളാണ് താരം, വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങലൂടെ താരം മിക്കപ്പോഴും പങ്കുവെക്കാറുണ്ട്. ചിലതൊക്കെ വിമർശനങ്ങൾക്കും വഴി വച്ചിട്ടുണ്ട്. അതൊന്നും താരം ശ്രെദ്ധിക്കാറില്ല. ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് തേടിയെത്തിയത് കനി കുസൃതിയെ ആയിരുന്നു . ബിരിയാണി എന്ന ചിത്രത്തിലെ പ്രകടനത്തിനു ആയിരുന്നു ഈ പുരസ്ക്കാരം താരത്തെ തേടി എത്തിയത്. മലയാള സിനിമയിൽ കനി അത്ര സജീവമല്ല.
എന്നാൽ ഈ ചിത്രത്തിൽ മികച്ച പ്രകടനം തന്നെ ആയിരുന്നു കനി കാഴ്ച വച്ചത്. താരത്തിന് ലഭിച്ച അംഗീകാരം മലയാള സിനിമയെ തന്നെ അമ്പരിപ്പിക്കുന്ന ഒന്ന് ആയിരുന്നു. മുൻ നിരയിൽ ഉള്ള പലരെയും പിന്തള്ളി ആണ് കനി തനിക്ക് അർഹതപ്പെട്ട സ്ഥാനം നേടിയെടുത്തത്.

തനിക്ക് ലഭിച്ച ഈ പുരസ്കാരം ആദ്യ നായിക റോസിക്ക് സമർപ്പിക്കുന്നുവെന്നും താരം പറഞ്ഞിരുന്നു.
അത്‌ വലിയ വാർത്തകൾക്ക് വഴി വച്ചിരുന്നു. സാധാരണ താരങ്ങളെ പോലെ കനി സാമൂഹ്യ മാധ്യമങ്ങളിൽ ഒന്നും സജീവമല്ല.
അതൊക്കെ തന്നെ ആണ് താരത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത ആകുന്നതും. താരം ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

‘മനുഷ്യ ബന്ധങ്ങളുമായി ബന്ധപ്പെട്ടു രണ്ടു മൂന്ന് ഉള്‍ക്കാഴ്ചകളാണ് ഇതുവരെയുള്ള ജീവിതത്തില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. ഒന്ന് നമുക്ക് അടുപ്പമുള്ള ആളുകള്‍ വിശ്വസിക്കാന്‍ പറ്റുന്നവര്‍ ആയിരിക്കും. എന്ത് പ്രശ്നമുണ്ടെങ്കിലും ഒപ്പം നില്‍ക്കും എന്നു പ്രതീക്ഷിക്കുന്നവര്‍. അത് സുഹൃത്ത് ബന്ധമായലും, കുടുംബം എന്ന് പേരിട്ടു വിളിക്കുന്നതായാലും. പിന്നെ ഒരു ബന്ധമില്ലെങ്കില്‍ പോലും മനുഷ്യ സഹജമായി സഹായിക്കുന്നവര്‍. ബന്ധങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടവരുമുണ്ട്‌. അവര്‍ക്ക് ഇതിലൊന്നും കാര്യമില്ലെന്ന് തോന്നാം. പക്ഷേ ഭാഗ്യമായിരിക്കാം.

എനിക്ക് വിശ്വസിക്കാന്‍ പറ്റാത്ത ഒരു സുഹൃത്തും ഒരിക്കലുമുണ്ടായിട്ടില്ല. അച്ഛനും അമ്മയില്‍ നിന്ന് തുടങ്ങി ഇപ്പോള്‍ വരെയുള്ള എല്ലാ ബന്ധങ്ങളും വിശ്വാസത്തിന്റെ അടിത്തറയുള്ളതാണ്. വൈകാരികമായി പരസ്പരം കൂടെ നില്‍ക്കാനും എന്ത് വിചാരിക്കും എന്ന് ചിന്തിക്കാതെ നമ്മുടെ തോന്നലുകള്‍ പങ്കുവയ്ക്കാനും പറ്റുന്നവര്‍. അതാണ്‌ ബന്ധങ്ങള്‍ എന്ന് ഞാന്‍ വിചാരിക്കുന്നു.

അച്ഛന്‍ അമ്മ മകള്‍ എന്നതിനപ്പുറം ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. മനുഷ്യര്‍ കല്യാണം കഴിക്കണമെന്നോ കഴിക്കരുതെന്നോ എനിക്ക് അഭിപ്രായമില്ല. കല്യാണം കഴിക്കുന്നത് കൊണ്ട് നമ്മുടെ നാട്ടില്‍ ചില ഗുണങ്ങളുമുണ്ട്. സാമ്ബത്തിക സുരക്ഷിതത്വമൊക്കെ അവിവാഹിതരായ സ്ത്രീകള്‍ക്ക് അവരുടെ സമ്ബത്ത് കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യമൊന്നും പല വീട്ടിലുമുണ്ടാകില്ല. അത്തരമൊരു സമത്വമൊന്നുമല്ല വീടുകള്‍ക്കുള്ളില്‍ സ്ത്രീകള്‍ക്കുള്ളത്. അതെല്ലാവര്‍ക്കും ഒരേ പോലെ കിട്ടണമെന്നുണ്ടെങ്കില്‍ കല്യാണം കഴിക്കുന്നോ ഇല്ലയോ എന്നതൊരു സംഭവമല്ല’. എന്നാണ് കനി അഭിമുഖത്തിൽ പറയുന്നത്.

Most Popular

To Top