Entertainment

‘മോഹന്‍ലാല്‍ എന്നെ രണ്ട് തവണ പിടിച്ച് പൊക്കിയിട്ടും ഡ്രെസ്സിന് അകത്ത് ഇട്ട കീ വെളിയില്‍ വന്നില്ല.’ പിന്നെ ചെയ്തത് ഇങ്ങനെ! : ‘ഗാന്ധര്‍വത്തി’ലെ രസകരമായ ആ രംഗത്തെകുറിച്ച് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം നടി കാഞ്ചന്‍

സംഗീത് ശിവന്റെ സംവിധാനത്തില്‍ മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ നായകനായി 1993-ില്‍ ഇറങ്ങിയ ചിത്രമാണ് ‘ഗാന്ധര്‍വം’. ഡെന്നിസ് ജോസഫ് തിരക്കഥ എഴുതിയ ചിത്രം വന്‍ വിജയം നേടിയിരുന്നു. സിനിമയ്ക്ക് ഒപ്പം അതിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബോളിവുഡ് നടിയും മോഡലുമായ കാഞ്ചനായിരുന്നു മോഹന്‍ലാലിന്റെ നായികയായി ഈ സിനിമയില്‍ എത്തിയത്. തെലുങ്ക്, ഹിന്ദി ചിത്രങ്ങളില്‍ തിളങ്ങി നിന്ന താരത്തിന്റെ ആദ്യ മലയാളം ചിത്രം കൂടിയായിരുന്നു ‘ഗാന്ധര്‍വം’. പിന്നീട് ഹിന്ദിയിലും, തെലുങ്കിലും സജീവമായ താരം വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ചു.

കാഞ്ചന്‍ മോഹന്‍ലാലിനെ പറ്റിയും, ‘ഗാന്ധര്‍വം’ സിനിമയെ പറ്റിയും മനസ്സ് തുറന്നിരിക്കുകയാണ്.

കാഞ്ചനിന്റെ വാക്കുകളിലേക്ക്,

‘എന്റെ അഭിനയ ജീവിതത്തിലെ വേറിട്ട ഒരു അനുഭവമാണ് ലാലേട്ടന് ഒപ്പം ‘ഗാന്ധര്‍വം’ സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായത്. മറ്റ് ഇന്‍ഡസ്ട്രികളില്‍ ഇത്രയും സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല. ആദ്യമായി മലയാള സിനിമയില്‍ അഭിനയിക്കുമ്പോള്‍ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ ഷൂട്ടിങ്ങ് പുരോഗമിക്കുമ്പോള്‍ സെറ്റില്‍ ഉള്ളവരുമായി സൗഹൃദം സ്ഥാപിക്കാന്‍ കഴിഞ്ഞു. അന്ന് മോഹന്‍ലാല്‍ അത്ര വലിയ നടനാണ് എന്ന് അറിഞ്ഞിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഒപ്പം അഭിനയിച്ചപ്പോള്‍ ഒരിക്കല്‍ പോലും മോശമായോ, മുഖം കറുപ്പിച്ചോ അദ്ദേഹം സംസാരിച്ചിട്ടില്ല. ‘ഗാന്ധര്‍വം’ സിനിമയില്‍ അഭിനയത്തിന്റെ ഇടയ്ക്ക് ഉണ്ടായ ഒരു രംഗം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ചിരി വരാറുണ്ട്.

ഒരു കീ ഒളിപ്പിക്കുന്ന തരത്തില്‍ അത് എന്റെ ഡ്രെസ്സിന്റെ അകത്ത് എടുത്ത് ഇടുകയും, തുടര്‍ന്ന് മോഹന്‍ലാല്‍ വന്ന് പൊക്കി, തിരിച്ച്, കുലുക്കി കീ വെളിയില്‍ ഇടുന്നതുമാണ് രംഗം. എന്നാല്‍ ആ രംഗം രണ്ട് തവണ എടുത്തപ്പോഴും, മോഹന്‍ലാല്‍ എന്നെ എത്ര പിടിച്ച് കുലുക്കിയിട്ടും കീ വെളിയില്‍ വന്നില്ല. പിന്നീട് കീ വീഴുന്ന ഷോട്ട് മാത്രമായി ഷൂട്ട് ചെയ്യുകയായിരുന്നു. ഡ്രെസ്സിന് അകത്ത് നിന്ന് കീ എടുത്ത് കൈകൊണ്ട് താഴെ ഇടുന്ന ഷോട്ടാണ് പിന്നീട് ചെയ്തത്.’

Most Popular

To Top