സി പി ഐ പ്രതിപക്ഷത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ‘പ്രതിപക്ഷം നടത്തുന്നത് ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനുള്ള ശ്രമമാണെ’ന്ന് പരിഹസിച്ചു. അദ്ദേഹം അഭിപ്രായപ്പെട്ടത് ‘ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. പ്രതിപക്ഷ നിലപാട് നിര്‍ഭാഗ്യകരമാണ്’ എന്നാണ്.
കാനം രാജേന്ദ്രന്റെ വാക്കുകളിലേക്ക്, ‘കേന്ദ്ര സര്‍ക്കാര്‍ ഉപദേശം ആവശ്യം പോലെ നല്‍കുന്നുണ്ട്. ജനത്തിന് വേണ്ടതൊന്നും ചെയ്യുന്നില്ല. പ്രതിപക്ഷത്തെ നേരിടുന്നതില്‍ ഇടതുമുന്നണിയില്‍ ഭിന്നതയില്ല. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ എല്‍ ഡി എഫില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും.’
‘നാം മുന്നോട്ട്’ എന്ന മുഖ്യമന്തിയുടെ പ്രതിവാര സംവാദ പരിപാടിയില്‍ ഇടതു സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നു എന്ന ആരോപണം മുഖ്യമന്ത്രി പിണറായി വിജയന് തള്ളിക്കളഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക്, ‘സര്‍ക്കാര്‍ ഹെലിക്കോപ്റ്റര്‍ വാടയ്ക്ക് എടുത്തത് സുരക്ഷ മുന്‍നിര്‍ത്തിയാണ്. സുരക്ഷാ കാര്യങ്ങള്‍ക്കും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാനാണ് ഇത്. രാജ്യത്തെ മിക്കവാറും സംസ്ഥാനങ്ങള്‍ ഹെലിക്കോപ്റ്ററുകളോ വിമാനങ്ങളോ വാങ്ങിയിട്ടുണ്ട്.’
