Entertainment

ഭര്‍ത്താവിനൊപ്പം കഴിഞ്ഞത് 15 ദിവസം! പിന്നീട് അദ്ദേഹത്തെ കണ്ടില്ല; കനക

മലയാളത്തിന് പുറമേ തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഒരു കാലത്ത് തിളങ്ങി നിന്ന പ്രമുഖ താരമായിരുന്നും കനക. തമിഴിലെ മുന്‍നടി ദേവികയുടെ മകളായിരുന്നു കനക. മുകേഷിന്റെ നായികയായി ഗോഡ്ഫാദറിലൂടെയായിരുന്നു മലയാളത്തിലേക്ക് എത്തുന്നത്. ശേഷം വസൂധ, എഴര പൊന്നാന, വിയറ്റ്നാം കോളനി തുടങ്ങി ശ്രദ്ധേയമായ ഒരുപാട് സിനിമകളില്‍ അഭിനയിച്ചു. 2000 ല്‍ ഈ മഴ തേന്‍ മഴ എന്ന മലയാള സിനിമയിലാണ് കനക അവസാനമായി അഭിനയിച്ചത്.

കുറെ കാലമായി സിനിമയില്‍ സജീവമല്ലാത്ത കനക പിന്നീട് വാര്‍ത്തകളിലാണ് നിറയുന്നത്. കനകയ്ക്ക് മാനസിക രോഗമാ ണെന്നും ക്യാന്‍സറാണെന്നും മരിച്ചെന്നുമൊക്കെ വാര്‍ത്തകള്‍ വന്നിരുന്നു. അതിനെതിരെ പ്രതികരണവുമായി നടി രംഗത്ത് എത്തിയിരുന്നു. തന്റെ അച്ഛനാണ് ഇത്തരമൊരു വാര്‍ത്ത പ്രചിരി പ്പിച്ചതെന്നും അതിന്റെ കാരണവും താരം വെളിപ്പെടുത്തി.

തന്റെ സിനിമയുടെ കഥയില്‍ പോലും അമ്മ അനാവശ്യമായി ഇടപെടാന്‍ തുടങ്ങിയതോടെയായിരുന്നു നടി സിനിമ വേണ്ടെന്ന് തീരുമാനിക്കുന്നത്. ശേഷം നടി വിവാഹിതയായി. 2004 ല്‍ വിവാഹം കഴിഞ്ഞതോടെയാണ് കനക സിനിമ വിടുന്നത്.

എന്നാല്‍ ആ വിവാഹബന്ധത്തിന് കേവലം പതിനഞ്ച് ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് നടിയിപ്പോള്‍ പറയുന്നത്. തമിഴിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി തുറന്ന് പറച്ചില്‍ നടത്തിയത്. തന്റെ വിവാഹബന്ധം തകരാനും കാരണം അച്ഛനാണെന്ന് താരം തുറന്ന് പറയുകയാണ്.

‘കാലിഫോര്‍ണിയയിലെ മെക്കാനിക്കല്‍ എന്‍ജീനിയറായ മുത്തുകുമാറുമായുള്ള സൗഹൃദം പിന്നീട് പ്രണയമാവുകയായി രുന്നു. 2007 ല്‍ വിവാഹം കഴിച്ചു. എന്നാല്‍ പതിനഞ്ച് ദിവസം മാത്രമേ ഒരുമിച്ച് ജീവിച്ചുള്ളു. പിന്നീട് താന്‍ ഭര്‍ത്താവിനെ കണ്ടിട്ടില്ലെന്ന് പറയുകയാണ് നടി കനക. ആദ്യം സിനിമാ മേഖലയിലുള്ള ആരെങ്കിലുമാകാം തട്ടികൊണ്ട് പോയതെന്നാണ് കരുതിയത്. എന്നാല്‍ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ തന്റെ അച്ഛന്‍ ദേവദസായിരുന്നു’ എന്നും കനക പറയുന്നു.

Most Popular

To Top