കല്യാണി പ്രിയദർശൻ ഏവരും കാത്തിരുന്ന പോലെ തന്നെ സിനിമയിലേക്ക് പ്രവേശിചു കഴിഞ്ഞു. അഖിൽ അക്കിനേനിയുടെ ഹലോ എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. പ്രിയദർശന്റെ അസിസ്റ്റന്റ് ആയിരുന്നു സിനിമയുടെ ഡിറ്റക്ടർ.
അഭിനയിത്തിലേക്കു വരും മുന്നേ തന്നെ സിനിയമ മേഖലയിൽ കല്യാണി ചുവടു ഉറപ്പിച്ചിരുന്നു, ഹൃതിക് രോഷം നായകൻ ആയി വന്ന കൃഷ്- 3ൽ അസ്സിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറുടെ വേഷത്തിൽ താരം വർക്ക് ചെയ്തിരുന്നു. സാബു സിറിൽ ആര്ട്ട് ഡിറ്റക്ടറുടെ താഴെ ആയിരുന്നു കല്യാണി വർക്ക് ചെയ്തിരുന്നത്.
തന്റെ അച്ഛൻ ഡയറക്റ്റ് ചെയ്ത മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ തരാം ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. അത് പോലെ തന്നെ വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തിൽ മോഹൻലാലിൻറെ മകൻ ആയ പ്രണവിന്റെ കൂടെ തരാം എത്തും എന്ന് അറിയുന്നുണ്ട്. ചിത്രത്തിന്റെ പേര് ഹൃദയം എന്നാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി കഴിഞ്ഞു. വന്നു സ്വീകരികതയാണ് പോസ്റ്ററിന് ലഭിച്ചിട്ടുള്ളത്.
മലയാളത്തിൽ ആദ്യം അഭിനയിച്ചത് മരക്കാർ എന്ന ചിത്രത്തിൽ ആയിരുന്നു എങ്കിലും ആദ്യം റിലീസ് ആയ ചിത്രം വരനെ ആവശ്യമുണ്ട് എന്ന ചിത്രം ആയിരുന്നു.
ചെന്നൈയിൽ സ്കൂൾ ജീവിതം ചിലവഴിച്ച നടി സിംഗപ്പൂരിൽ ആണ് തുടർന്ന് പഠിച്ചത്. തിരിച്ചു വന്നതിനു ശേഷം താരം പോണ്ടിച്ചേരിയിൽ ആദിശക്തി തിയേറ്ററിൽ ആക്ടിങ് വർക്ഷോപ്പിൽ ചേരുക ഉണ്ടായി.
