പ്രിയദര്ശന് – ലിസി ദമ്പതികളുടെ മകള്‍ കല്ല്യാണി പ്രിയദര്ശന് തെന്നിന്ത്യയിലെ തിരക്കെറിയ നായിക ആവുകയാണ്. മലയാളത്തിലും കല്ല്യാണിയുടെ ചിത്രങ്ങള്‍ വരികയാണ്. പ്രണയിച്ചേ വിവാഹം കഴിക്കുകയുള്ളുവെന്ന് നടി ഇപ്പോള്‍ ഒരു പ്രമുഖ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തി.
കല്ല്യാണിയുടെ വാക്കുകളിലേക്ക്, ‘പ്രണയിച്ചാകും ഞാന്‍ വിവാഹം കഴിക്കുക. പ്രണയത്തിന്റെ കാര്യത്തില്‍ ഞാന്‍ വളരെ സിനിമാറ്റിക്ക് ആണ്. എന്റെ ആളെ കാണുമ്പോള്‍ ഹൃദയത്തില്‍ സ്പാര്‍ക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടയ്ക്ക് ചിലപ്പോഴൊക്കെ ഓര്‍ക്കാറുണ്ട്, പ്രണയം ഉണ്ടായിരുന്നെങ്കില്‍ എന്റെ ജീവിതം ചിലപ്പോള്‍ രക്ഷപെട്ടേനെ എന്ന്.’
തടി കുറയ്ക്കാന്‍ ഉണ്ടായ കാരണം കഴിഞ്ഞ ദിവസം താരം വെളിപ്പെടുത്തിയിരുന്നു. ‘ഞാന്‍ ആദ്യം ഒരു ഫാറ്റ് ചബ്ബി പെണ്‍കുട്ടി ആയിരുന്നു. കൂട്ടുകാര്‍ എന്നെ ആദ്യമൊക്കെ തടിയുടെ കാര്യത്തില്‍ കളിയാക്കിയിരുന്നു. ശരിക്കും ഒരു ടോംബോയ് ആയിരുന്നു ഞാന്‍. സിനിമയുടെ പിന്നണിയുടെ ഭാഗമായി എത്തിയപ്പോഴാണ് തടി കുറച്ചത്. എന്റെ ശ്രദ്ധ ഇപ്പോള്‍ പൂര്‍ണ്ണമായും അഭിനയത്തിലാണ്. എനിക്ക് ആഗ്രഹമുള്ള മേഖലയാണ് സംവിധാനം.’ കല്ല്യാണി പറഞ്ഞു
Also Read: ഇറുകിയ വസ്ത്രം ധരിക്കുന്നത് അച്ഛൻ വിലക്കി; ഞങ്ങൾക്കിടയിൽ വലിയ ഈഗോ പ്രശ്നം: പ്രിയങ്ക
തെലുങ്ക് ചിത്രം ഹലോയിലൂടെ അഭിനയ മേഖലയില്‍ എത്തിയ താരത്തിന്റെ ആദ്യ മലയാള ചിത്രമാണ് വരനെ ആവശ്യമുണ്ട്. ‘എന്നാല്‍ ആദ്യ ദിവസത്തെ ഷൂട്ടിങ്ങ് കഴിഞ്ഞ ഉടന്‍ ഞാന്‍ അച്ഛനെ വിളിച്ച് കരഞ്ഞു. വലിയ രീതിയിലുള്ള അഭിനയമാണ് മറ്റുള്ളവര്‍ കാഴ്ച്ചവെയ്ക്കുന്നത്. ഞാന്‍ അത്രയ്ക്കൊന്നും എത്തുന്നില്ലല്ലോ എന്ന് ഓര്‍ത്തായിരുന്നു അന്ന് കരഞ്ഞത്. പക്ഷെ, ചിത്രം പുറത്തിറങ്ങിയപ്പോള്‍ നല്ല പ്രതികരണമാണ് ലഭിച്ചത് അച്ഛന് ഇതുവരെ സിനിമ കണ്ടിട്ടില്ല. അച്ഛന് കണ്ടിട്ട് അഭിപ്രായം കേള്‍ക്കാന്‍ കാത്തിരിക്കുകയാണ്.’ നടി പറഞ്ഞു.
അനൂപ് സത്യന് അന്തിക്കാടിന്റെ വരനെ ആവശ്യമുണ്ട് ആണ് കല്ല്യാണിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. അച്ഛന് പ്രിയദര്ശന് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ ആണ് ഇനി പുറത്തിറങ്ങാന്‍ ഉള്ളത്. വിനീത് ശ്രീനിവാസന്റെ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഹൃദയമാണ് കല്ല്യാണിയുടെ അടുത്ത മലയാള ചിത്രം.
